ഗോവയില്‍ എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഗോവയില്‍ ഇതുവരെ 1315 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

രാജ്യത്ത് കൊറോണ വൈറസ് രൂക്ഷമാവുകയാണ്. ഗോവയില്‍ എം.എല്‍.എയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഗോവയില്‍ ഇതുവരെ 1315 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച എം.എല്‍.എയെ ഇ.എസ്.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.എല്‍.എ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെന്നും സമ്ബര്‍ക്കമുണ്ടായ എല്ലാവരെയും ക്വാറന്റൈനിലാക്കുമെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാസം സംസ്ഥാന ആരോഗ്യമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























