നെയ്വേലി എന്‍ എല്‍ സി താപനിലയത്തില്‍ പൊട്ടിത്തെറിയില്‍ 6 മരണം; പ്ലാന്റ് മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനിലുണ്ടായ ബോയ്ലര്‍ സ്‌ഫോടനത്തില്‍ 6 കരാര്‍ തൊഴിലാളികള്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടു മാസത്തിനിടെ കടലൂര്‍ ജില്ലയിലെ എന്‍എല്‍സിയിലുണ്ടാകുന്ന രണ്ടാമത്തെ പൊട്ടിത്തെറിയാണിത്.
എന്‍എല്‍സി താപവൈദ്യുതി നിലയത്തില്‍ ഉണ്ടായ ഈ പൊട്ടിത്തെറിയെ തുടര്‍ന്നു പ്ലാന്റ് മാനേജരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മേയ് 7-ന് നടന്ന സ്‌ഫോടനത്തില്‍ 5 പേര്‍ മരിച്ചിരുന്നു.
1470 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ളതാണ് എന്‍എല്‍സിയിലെ 2-ാം താപ വൈദ്യുതി നിലയം. 210 മെഗാവാട്ട് വീതം ഉല്‍പാദന ശേഷിയുള്ള 7 യൂണിറ്റുകളായാണ് പ്രവര്‍ത്തിക്കുന്നത്.
ഇതില്‍ അഞ്ചാമത്തെ യൂണിറ്റിലാണ് രാവിലെ പത്തരയോടെ അപകടം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി തകരാറിനെത്തുടര്‍ന്ന് ഈ യൂണിറ്റ് അടച്ചിരുന്നു. തകരാര്‍ പരിഹരിച്ചു വൈദ്യുതോല്‍പാദനം തുടങ്ങാനുള്ള ശ്രമത്തിനിടെയാണു ദുരന്തം. അമിതമായ ചൂടും മര്‍ദവുമാണ് അപകട കാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍. അപകടത്തെത്തുടര്‍ന്ന് അഞ്ചാം യൂണിറ്റിലെ പ്രവര്‍ത്തനം നിര്‍ത്തി. മറ്റു യൂണിറ്റുകള്‍ പതിവുപോലെ പ്രവര്‍ത്തിച്ചു.
ഒന്നര വര്‍ഷത്തിനിടെ എന്‍എല്‍സിയില്‍ പൊട്ടിത്തെറിയുണ്ടാകുന്നത് ഇത് 5-ാം തവണയാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാത്തതാണ് കാരണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആരോപിച്ചു. നിലയത്തില്‍ 2000 ജീവനക്കാരുണ്ട്.
https://www.facebook.com/Malayalivartha


























