150 ട്രെയിനുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള പദ്ധതിക്ക് റെയില്‍വേ ടെന്‍ഡര്‍ ക്ഷണിച്ചു

150 ട്രെയിനുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള പദ്ധതിക്ക് റെയില്‍വേ ടെന്‍ഡര്‍ ക്ഷണിച്ചു. 109 റൂട്ടുകളിലേക്ക് സെപ്റ്റംബര്‍ 8 വരെ ടെന്‍ഡറുകള്‍ നല്‍കാം. കഴിഞ്ഞ ഏപ്രിലില്‍ ടെന്‍ഡറുകള്‍ വിളിക്കാനായിരുന്നു പദ്ധതിയെങ്കിലും കോവിഡ് ലോക്ഡൗണ്‍ കാരണം നീളുകയായിരുന്നു.
ഐആര്‍സിടിസിയുടെ തേജസ് ട്രെയിനുകളുടെ വിജയമാണ് 150 റൂട്ടുകളില്‍ക്കൂടി സ്വകാര്യ സര്‍വീസുകള്‍ ആരംഭിക്കാന്‍ റെയില്‍വേക്ക് പ്രചോദനമായത്. 30,000 കോടി രൂപയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 35 വര്‍ഷത്തേക്കായിരിക്കും കരാര്‍. മുംബൈ, ഡല്‍ഹി, ചണ്ഡീഗഡ്, ഹൗറ, പട്‌ന, പ്രയാഗ്രാജ്, സെക്കന്തരാബാദ്, ജയ്പുര്‍, ചെന്നൈ, ബെംഗളൂരു ക്ലസ്റ്ററുകളില്‍ ട്രെയിന്‍ ഓടിക്കാനാണു ടെന്‍ഡറുകള്‍ ക്ഷണിച്ചിരിക്കുന്നത്. മുംബൈയിലും ഡല്‍ഹിയിലും രണ്ടു വീതം ക്ലസ്റ്ററുകളുണ്ട്.
സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചിരുന്ന ദീര്‍ഘ ദൂര റൂട്ടുകളില്‍ തിരുവനന്തപുരം - ഗുവാഹത്തിയും ഹ്രസ്വദൂര ഇന്റര്‍സിറ്റി റൂട്ടുകളില്‍ കൊച്ചി-തിരുവനന്തപുരവും ഉള്‍പ്പെടുമെന്നാണു വിവരം. കൊച്ചി-തിരുവനന്തപുരത്തിന്റെ പ്രായോഗികതയും പരിഗണിക്കും.
കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച ഡല്‍ഹി-ലക്‌നൗ തേജസ് എക്‌സ്പ്രസാണ് രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍. മുംബൈയില്‍ നിന്ന് കൊല്‍ക്കത്ത, ചെന്നൈ, ഗുവാഹത്തി, ന്യൂഡല്‍ഹി എന്നിവയും ന്യൂഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ എന്നിവയും കൊല്‍ക്കത്ത-ചെന്നൈ, ചെന്നൈ-ജോധ്പുര്‍ എന്നിവയുമാണു തുടക്കത്തില്‍ ലേലത്തിനു വയ്ക്കാന്‍ സാധ്യതയുള്ള റൂട്ടുകള്‍.
റെയില്‍വേയുടെ ആകെ സര്‍വീസുകളുടെ 5% മാത്രമായിരിക്കും സ്വകാര്യ ട്രെയിനുകള്‍. ട്രെയിനിലെ സേവനങ്ങളും സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്കു ചെയ്യാം. ഒരു സ്വകാര്യ ഓപ്പറേറ്റര്‍ക്കു കുറഞ്ഞതു 12 ട്രെയിനുകളും പരമാവധി 30 ട്രെയിനുകളും ഓടിക്കാനാകും ടെന്‍ഡര്‍. റേക്കുകള്‍ കഴിയുന്നതും ഇന്ത്യയില്‍ നിര്‍മിക്കും. സ്വകാര്യ ട്രെയിനില്‍ 16 കോച്ചുകള്‍. 2023/24ല്‍ സര്‍വീസ് ആരംഭിക്കുക ലക്ഷ്യം. ടിക്കറ്റ് നിരക്കുകള്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ തന്നെ നിശ്ചയിക്കും. ലോക്കോ പൈലറ്റിനു റെയില്‍വേ പരിശീലനം നല്‍കും.
https://www.facebook.com/Malayalivartha


























