Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ജമ്മുകശ്മീര്‍ സോപോറില്‍ ഭീകരരുടെ കയ്യില്‍ നിന്നും അതി സാഹസികമായി മൂന്ന് വയസ്സുകാരനെ രക്ഷപ്പെടുത്തി സൈന്യം.... സിആര്‍പിഎഫ് ജവാന്മാര്‍ കുരുന്നിനെ തോക്കിന്‍ മുനയില്‍ നിന്നും രക്ഷപ്പെടുത്തിയതിങ്ങനെ....

02 JULY 2020 07:53 AM IST
മലയാളി വാര്‍ത്ത

ജമ്മുകശ്മീര്‍ സോപോറില്‍ ഭീകരരുടെ കയ്യില്‍ നിന്നും അതി സാഹസികമായി മൂന്ന് വയസ്സുകാരനെ രക്ഷപ്പെടുത്തി സൈന്യം. ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തിനിടയിലാണ് സിആര്‍പിഎഫ് ജവാന്മാര്‍ കുരുന്നിനെ തോക്കിന്‍ മുനയില്‍ നിന്നും രക്ഷപ്പെടുത്തിയത്. ജമ്മുകശ്മീരിലെ ബാരമുള്ള ജില്ലയിലുള്ള സൊപോറില്‍ പെട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരരുടെ ആക്രമണത്തില്‍ പ്രദേശവാസിയായ ഒരാളും കൊല്ലപ്പെട്ടിരുന്നു. ബാഷിര്‍ അറമ്മദ് എന്ന ഇയാളുടെ ചെറുമകനായ മൂന്ന് വയസ്സുകാരനെയാണ് ജീവന്‍ പോലും പണയം വെച്ച് സൈന്യം അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

മൂന്ന് വയസ്സുകാരനുമായി വഴിയിലൂടെ നടന്നുപോകുമ്പോഴായിരുന്നു ബാഷിറിന് വെടിയേറ്റത്. മരണമടഞ്ഞ ഇയാളുടെ സമീപത്തിരുന്ന് നിലവിളിക്കുകയായിരുന്ന കുഞ്ഞിനെ സ്ഥലത്തെത്തിയ സൈന്യം ഭീകരരുടെ വെടിയേല്‍ക്കാതെ രക്ഷപ്പെടുത്തുകയായിരുന്നു.

അതേസമയം ഭീകരുടെ ആക്രമണത്തിന് മുന്നില്‍ നിന്ന് കുട്ടിയെയും ബാഷിര്‍ അറമ്മദിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഒരു സൈനികന്‍ വീരമ്യത്യുവരിച്ചത്. പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തി വരികയാണ്. കഴിഞ്ഞ മാസം മാത്രം 48 ഭീകരെയാണ് സുരക്ഷാ സേന കൊലപ്പെടുത്തിയത്.

ബാരാമുള്ള ജില്ലയിലെ സോപോറില്‍ ബുധനാഴ്ച രാവിലെ 7.35 ഓടെയാണ് ആക്രമണമുണ്ടായത്. പ്രദേശം വളഞ്ഞ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ് അറിയിച്ചു.

സിആര്‍പിഎഫിന്റെ പ്രത്യാക്രമണത്തില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇയാളില്‍ നിന്ന് എകെ-47 തോക്കും മറ്റും കണ്ടെടുത്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.


കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ അനന്ത് നാഗിലും സമാനമായ ഏറ്റുമുട്ടല്‍ നടക്കുകയുണ്ടായി. വാഗ്മ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസും സുരക്ഷാ സേനയും നടത്തിയ തിരച്ചിലിനിടെയാണ് 2 ഭീകരരെ വധിച്ചത്. ഇവര്‍ ജമ്മുകശ്മീര്‍ ഐഎസ് ഭീകരരാണെന്നാണ് വിവരം.

ഒളിച്ചിരുന്ന ഭീകരരില്‍ കഴിഞ്ഞ ദിവസം ബീജ്പഹാരയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ആക്രമണം നടത്തിയ സാഹിദ് ദാസ് എന്ന ഭീകരനും ഉള്‍പ്പെടുന്നതായി പൊലീസ് വ്യക്തമാക്കി. ഇയാളെ വധിച്ചതായും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നതായും സൈന്യം വ്യക്തമാക്കി. ബീജ്പഹാരയില്‍ നടന്ന ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാനും ഒരു കുട്ടിയും കൊല്ലപ്പെട്ടിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (8 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends