തിരിച്ചെത്തുന്ന പ്രവാസികളുടെ നൈപുണ്യ പട്ടിക തയാറാക്കുന്നു

വന്ദേഭാരത് മിഷനു കീഴില്‍ രാജ്യത്തേക്കു തിരിച്ചെത്തുന്ന പ്രവാസികളുടെ നൈപുണ്യ വിശകലനത്തിനു വേണ്ടി സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് അറൈവല്‍ ഡേറ്റാബേസ് ഫോര്‍ എംപ്ലോയ്‌മെന്റ് സപ്പോര്‍ട്ട് (സ്വദേശ്) എന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികള്‍ ഓണ്‍ലൈന്‍ സ്വദേശ് സ്‌കില്‍ കാര്‍ഡ് പൂരിപ്പിക്കണം. www.nsdcindia.org/swadse വെബ്‌സൈറ്റില്‍ ഫോം ലഭ്യമാകും.
തൊഴിലധിഷ്ഠിത നൈപുണ്യ വികസനം, ഡിജിറ്റല്‍ സാങ്കേതിക വിദ്യ എന്നിവയില്‍ ശ്രദ്ധയൂന്നാനും തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനും രണ്ടാംഘട്ടത്തില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് പ്രധാനമന്ത്രി നൈപുണ്യ വികസന പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ പ്രവാസികളുടെ നൈപുണ്യ ഡേറ്റാബേസ് തയാറാക്കും. ഇതില്‍നിന്നു യോഗ്യരായവരെ നൈപുണ്യ വികസന ട്രെയിനര്‍മാരാക്കി നിയമിക്കാനും പദ്ധതിയുണ്ട്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളോടു ചേര്‍ന്ന് എല്ലാ ജില്ലകളിലും ജില്ലാതല നൈപുണ്യ കമ്മിറ്റികള്‍ രൂപീകരിക്കും. അതതു ജില്ലകളിലെ വ്യവസായങ്ങളുമായി സഹകരിച്ച് അവരുടെ ആവശ്യത്തിനനുസൃതമായ നൈപുണ്യ വികസന പദ്ധതികളാണ് ആവിഷ്‌കരിക്കുക.
രാജ്യത്തെ നൈപുണ്യവികസന പട്ടിക തയാറാക്കി സ്‌കില്‍ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സംവിധാന പോര്‍ട്ടല്‍ തയാറാക്കാനും കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനാണു ഡേറ്റാബേസ് തയാറാക്കുന്നത്.
https://www.facebook.com/Malayalivartha


























