Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വടക്കന്‍ ബോട്‌സ്വാനയില്‍ 350 ലേറെ ആനകള്‍ ചരിഞ്ഞനിലയില്‍... വെള്ളക്കെട്ടുകള്‍ക്കു സമീപമാണ് ഇതില്‍ 70 ശതമാനത്തോളം ആനകളെയും ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്

02 JULY 2020 08:02 AM IST
മലയാളി വാര്‍ത്ത

വടക്കന്‍ ബോട്‌സ്വാനയില്‍ 350 ലേറെ ആനകളെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. മേയ് ആദ്യമാണ് ഇത്തരത്തില്‍ ആനകളുടെ കൂട്ടമരണം ശ്രദ്ധയില്‍പ്പെട്ടത്. മേയില്‍ മാത്രം 169 ആനകളെയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയതെങ്കില്‍ ജൂണ്‍ മധ്യത്തോടെ ഈ സംഖ്യ ഏകദേശം ഇരട്ടിയായി.

വെള്ളക്കെട്ടുകള്‍ക്കു സമീപമാണ് ഇതില്‍ 70 ശതമാനത്തോളം ആനകളെയും ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വരള്‍ച്ചാമേഖലയല്ലാത്ത ഒകവാംങ്കോ ഡെല്‍റ്റയില്‍ ഇത്തരത്തില്‍ നൂറുകണക്കിന് ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയതിന്റെ കാരണം വ്യക്തമല്ല. വരള്‍ച്ചാകാരണങ്ങളില്ലാതെ ഇത്തരം ഒരു കൂട്ടമരണം അദ്ഭുതപ്പെടുത്തുന്നതാണെന്ന് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ പാര്‍ക് റെസ്‌ക്യു എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടര്‍ ഡോ.നീല്‍ മക്കാന്‍ അഭിപ്രായപ്പെട്ടു.

ആനകളുടെ ശരീരാവശിഷ്ടങ്ങളുടെ സാംപിളെടുത്ത് പരിശോധനയ്ക്കു വിധേയമാക്കാന്‍ ബോട്‌സ്വാന സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല. അണുബാധയേറ്റാണ് ആനകളുടെ മരണമെങ്കില്‍ അതിലൂടെ മനുഷ്യജീവനു ഭീഷണിയുണ്ടായേക്കാമെന്ന ഭീതിയിലാണിത്. വിഷബാധയേറ്റോ ഏതെങ്കിലും അജ്ഞാതമായ അണുബാധയേറ്റോ ആകാം ഈ കൂട്ടമരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

മരണത്തിനു മുന്‍പ് ചില ആനകള്‍ നിന്ന നില്‍പ്പില്‍ വട്ടംകറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി ചില പരിസരവാസികള്‍ പറയുന്നു. അതിനാല്‍ തന്നെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന എന്തെങ്കിലും രോഗമാകാം മരണകാരണമായി സംശയിക്കുന്നതും. ചരിഞ്ഞ ചില ആനകളാകട്ടെ മുഖമടിച്ചു വീണ നിലയിലാണ്. പൊടുന്നനെ വീണുള്ള മരണമാണ് ഇത് സൂചിപ്പിക്കുന്നതെന്നും വിലയിരുത്തലുണ്ട്.

കൊമ്പനാന, പിടിയാന ഭേദമില്ലാതെ എല്ലാ പ്രായത്തിലുമുള്ള ആനകളും ചരിഞ്ഞതിലുണ്ട്. ആനകളുടെ ശരീരം പലതും ചെളിയിലും മറ്റും പൂണ്ടുപോയിരിക്കാന്‍ ഇടയുള്ളതിനാല്‍ മരണസംഖ്യ ഇതിലും ഏറെയാകാന്‍ സാധ്യതയുണ്ടെന്നും പരിസ്ഥിതി സംരക്ഷകര്‍ പറയുന്നു. സിംബാബ്വെയിലും മറ്റും വേട്ടക്കാര്‍ ആനകളെ കൊല്ലാന്‍ ഉപയോഗിക്കുംവിധം സയനൈഡ് പ്രയോഗവും സംശയിച്ചെങ്കിലും ആനകളുടെ ശരീരം കൊത്തിവലിക്കുന്ന കഴുകന്‍മാര്‍ക്കു കുഴപ്പമൊന്നും കണ്ടിട്ടില്ലാത്തതിനാല്‍ ആ സംശയം വിദൂരത്താണ്.

ഒകവാംങ്കോ ഡെല്‍റ്റയില്‍ ഏകദേശം 15,000 ആനകളുണ്ടെന്നാണ് കണക്കുകള്‍. ഇത് രാജ്യത്തെ ആനകളുടെ പത്തു ശതമാനത്തോളം വരും. വന്യമേഖലകളിലും മറ്റും ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ബോട്‌സ്വാനയുടെ ജിഡിപിയില്‍ 10 മുതല്‍ 12 ശതമാനം വരെ ഇതില്‍ നിന്നുള്ള വരുമാനമാണ്. വജ്രവ്യാപാരം കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ വരുമാനമാര്‍ഗമാണിത്. ചരിഞ്ഞ ആനകളുടെ കൊമ്പുകള്‍ നീക്കം ചെയ്തിട്ടില്ല. വേട്ടക്കാര്‍ കൈവശമാക്കാതിരിക്കാന്‍ ഇവയ്ക്ക് കാവല്‍ ഏര്‍പ്പെടുത്തണമെന്ന് വനമൃഗസ്നേഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (8 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends