പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ യുവതിയ്ക്ക് മുന്നിൽ പോലീസുകാരന്റെ ലീലാവിലാസം... പരാതിക്കാരിയുടെ മുൻപിൽ സ്വയംഭോഗം ചെയ്തതോടെ സംഭവിച്ചത് ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്; വീഡിയോ ദൃശ്യം മൊബൈലിൽ പകർത്തിയതോടെ സംഭവിച്ചത്...
സ്റ്റേഷനിൽ പരാതിയുമായി വന്ന സ്ത്രീയുടെ മുന്നിൽ സ്വയം ഭോഗം ചെയ്ത പോലീസുകാരനെ സസ്പെൻഡ് ചെയ്തു.
സ്ത്രീയുടെ മുന്നിൽ വെച്ച് പോലീസുകാരൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്നാണ് നടപടി എടുത്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം മൊബൈലിൽ പകർത്തിയത് സ്ത്രീ തന്നെയാണ്.
സ്റ്റേഷൻ ഹൗസ് ഓഫീസറായ ഭിഷം പാൽ സിംഗ് ആണ് പരാതിക്കാരിയുടെ മുന്നിൽവച്ച് സ്വയംഭോഗം ചെയ്തതെന്ന് ഡി ഡിയോറിയോ എസ് പി പറഞ്ഞു.
സംഭവത്തെതുടർന്ന് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തതായും എസ് പി അറിയിച്ചു. വസ്തുവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളുടെ ഭാഗമായി പരാതിയുമായി സ്ത്രീ പലവട്ടം സ്റ്റേഷനിലെത്തിയിരുന്നു.
എന്നാൽ മകളുമായി സ്റ്റേഷനിലെത്തിയപ്പോൾ ആണ് എസ് എച്ച് ഓ മോശമായ രീതിയിൽ പെരുമാറിയത്. ഇത്തരത്തിൽ തനിക്ക് നേരെ രണ്ടുമൂന്നു വട്ടം മോശമായ രീതിയിൽ പെരുമാറിയെന്നും എന്നാൽ അതെല്ലാം പരാതി നൽകാതെ ഒഴിവാക്കുകയായിരുന്നു എന്നും സ്ത്രീ പറയുന്നു.
https://www.facebook.com/Malayalivartha