പാളത്തില്‍ 'സൂപ്പര്‍ അനക്കൊണ്ട' യിറങ്ങി; വിഡീയോ പങ്കു വച്ച് കേന്ദ്രമന്ത്രി; ഏറ്റവും വലിയ ചരക്ക് ട്രെയിന്‍
പാളത്തില്‍ സൂപ്പര്‍ അനക്കൊണ്ട യിറങ്ങി. ഞെട്ടാന്‍ വരട്ടെ പാളത്തിലിറങ്ങിയത് പാമ്പല്ല ട്രെയിനാണ്. ഒഡീഷയിലെ ലാജ്കുര മുതല്‍ റൂര്‍ക്കെല വരെയാണ് മൂന്ന് ചരക്കുവണ്ടികള്‍ക്കുള്ള റേക്കുകള്‍ ചേര്‍ത്ത ഈ ചരക്കു ട്രെയില്‍ ഓടിയത്. ഇതിന്റെ പേരാണ് സൂപ്പര്‍ അനാക്കൊണ്ട. ദക്ഷിണപൂര്‍വ മദ്ധ്യ റെയില്‍വേയാണ് ഈ വലിയ ചരക്കുവണ്ടി ഓടിച്ചത്. മൊത്തം 177 റേക്കുകളാണ് ഈ വണ്ടിയിലുണ്ടായിരുന്നത്.
റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ചരക്ക് ട്രെയിന്‍ ഓടുന്നതിന്റെ ചിത്രം അദ്ദേഹത്തിന്റെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഇത് ഇന്ത്യന്‍ റെയില്‍വേയുടെ ചരക്ക് നീക്കത്തില്‍ വലിയൊരു കുതിച്ച് ചാട്ടമാണെന്ന് അദ്ദേഹം വീഡിയോ ചെയര്‍ ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു. മൂന്നു ട്രെയിനുകള്‍ ഒന്നിച്ച് ചേര്‍ത്ത 177 റേക്കുകള്‍ ഒഡീഷയില്‍ ലാജ്കുര മുതല്‍ റൂര്‍കെല വരെ ഓടിച്ചതെന്നും അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഇത്തരത്തില്‍ വലിയ ചരക്ക് വണ്ടികള്‍ ഓഠിക്കുന്നതിലൂടെ വലിയ അളവില്‍ സമയം ലാഭിക്കാന്‍ റെയില്‍വേക്ക് സാധിക്കും. മുന്‍പ് രണ്ടി വണ്ടികളുടെ റേക്ക് ചേര്‍ത്ത് പൈതണ്‍ എന്ന പേരില്‍ ചരക്ക് ട്രെയിന്‍ ഓടിച്ചിരുന്നു. ലോക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തികം കുറഞ്ഞ റെയില്‍വേക്കും ഇത്തരം പരീക്ഷണങ്ങള്‍ വലിയ സാമ്പത്തിക ഉത്തേജനവും നല്‍കുന്നുണ്ട്. നേരത്തെ ചിലവ് കുറല്‍ നടപടികളും റെയില്‍വേ സ്വീകരിച്ചു. ഇതിന്റെ ഫലമായി വിവിധ റെയില്‍വേ സോണുകള്‍ക്ക് റെയില്‍വേയുടെ സാമ്പത്തിക കമ്മീഷ്ണര്‍ നിര്‍ദേശങ്ങള്‍ പങ്കു വച്ച് കത്ത് നല്‍കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha