Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സിക്‌സ് പായ്ക്ക് ശരീരവും ആഡംബര ബൈക്കുകളുമായി നൂറിലധികം വീഴ്ത്തിയ കാശിയെന്ന സുജിയുടെ അച്ഛനും ഒടുവില്‍ പോലീസ് വലയില്‍... നാടിനെ ഞെട്ടിച്ച പീഡന പരമ്പര കാശിയുടെ കെണിയില്‍ പ്രമുഖരുടെ മക്കളും മകനൊപ്പം അച്ഛനും കുടുങ്ങി

03 JULY 2020 10:06 AM IST
മലയാളി വാര്‍ത്ത

സിക്‌സ് പായ്ക്ക് ശരീരവും ആഡംബര ബൈക്കുകളുമായി നൂറിലധികം വീഴ്ത്തിയ കാശിയെന്ന സുജിയുടെ അച്ഛനും ഒടുവില്‍ പോലീസ് വലയില്‍ .മകനെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് തങ്കപാണ്ടിക്കും വിനയായത് . സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ പ്രണയച്ചതിയില്‍ വീഴ്ത്തി രഹസ്യ വീഡിയോ ചിത്രീകരിച്ച് ബ്ലാക്മെയില്‍ ചെയ്ത് കാശുണ്ടാക്കിയ കേസിലാണ് കാശി പോലീസ് പിടിയിലായത് .മകനെ രക്ഷിക്കാന്‍ ശ്രമിച്ചതിനാണ് അച്ഛന്‍ തങ്കപാണ്ടിയെ സിബിസിഐഡി അറസ്റ്റ് ചെയ്തത് . പെണ്‍കുട്ടികളുടെ സ്വകാര്യ ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്, പെന്‍ഡ്രൈവ് എന്നിവ ഒളിപ്പിച്ചതിനാണ് തങ്കപാണ്ടിയനെ അറസ്റ്റുചെയ്തത്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത കാശിയുടെ കൂട്ടാളികളായ നാഗര്‍കോവില്‍ സ്വദേശിയായ ഡസന്‍ ജിനോയെയും ദിനേശിനെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ യുവതി കന്യാകുമാരി എസ്പി. ശ്രീനാഥിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാശി പിടിയിലായത്. തിരുനെല്‍വേലി സി.ബി.സിഐ.ഡി ഡി.എസ്പി അനില്‍കുമാറിനാണ് അന്വേഷണച്ചുമതല. 100ലേറെ സ്ത്രീകളെയാണ് കാശി കുഴിയിലാക്കി ലക്ഷങ്ങള്‍ സമ്പാദിച്ചത്. ചതിക്കിരയായവരില്‍ തമിഴ് സിനിമാ നടന്റെ മകളുമുണ്ട്.

നാഗര്‍കോവിലെ ഒരു ചെറിയ ചിക്കന്‍ ഫാം ഉടമ തങ്കപാണ്ഡ്യന്റെ മകനായ കാശിയെന്ന സുജി, ഒരു ഡോക്ടറുടെ പരാതിയില്‍ കന്യാകുമാരി എസ്പിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റിലായത്. താന്‍ കാശിയുടെ മുന്‍ കാമുകിയായിരുന്നെന്നും തങ്ങള്‍ തമ്മിലുള്ള ബന്ധം മുതലെടുത്ത് സ്വകാര്യഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ അപ്പ്ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ഡോക്ടറുടെ പരാതി. 7ലക്ഷം രൂപകൊടുത്തിട്ടും ആര്‍ത്തി തീരാതെ കാശി വീണ്ടും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
കേസ് അന്വേഷിച്ചപ്പോഴാണ് പൊലീസ് ഞെട്ടിയത്. ഈ ഫ്രീക്കന്‍ പയ്യന് ബന്ധമുള്ളത് ഒന്നും രണ്ടുമല്ല നൂറിലധികം സ്ത്രീകളെയാണ്. അതില്‍ ഭൂരിഭാഗവും ഡോകട്ര്മാരോ മെഡിക്കല്‍ സ്റ്റുഡന്‍സോ ആണ്. ഇവരെയൊക്കെ വളച്ച് ഫോട്ടോയൊടുത്ത് പണം തട്ടുകയായിരുന്നു കാശിയുടെ രീതി. ഇയാളുടെ പടവും രീതികളും വാര്‍ത്തയയാതോടെ മുപ്പതിലധികം ഡോക്ടമാരാണ് കന്യകുമാരി എസ്പിക്ക് പരാതി നല്‍കിയത്. മൊത്തം നൂറിലിധം ഇരുകളുടെ കാശി തന്നെ സമ്മതിക്കുന്നുണ്ട്. ഇതുകൊണ്ടും തീര്‍ന്നില്ല അന്താരാഷ്ട്ര ബന്ധമുള്ള ഒരു ക്രിമി നലാണ് കാശിയെന്നാണ് പൊലീസ് സംശയിക്കുന്നത്. പണം വാങ്ങിയിട്ടും ഇയാള്‍ പല കാമുകിമാരുടെയും ചിത്രങ്ങളും വീഡിയോകളും പല പോണ്‍ സൈററുകള്‍ക്കും വിറ്റിട്ടുണ്ട്.

അന്താരാഷ്ട്രതലത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന പല ഡേറ്റിങ്ങ് ഗ്രൂപ്പുകളിലും എസ്‌കോര്‍ട്ട് വെബ്സൈറ്റുകളിലും ഇയാള്‍ അംഗമാണ്. എസ്‌കോര്‍ട്ട് ഡ്യൂട്ടിയെന്ന പേരില്‍ പുരഷവേശ്യയായി ജീവിച്ചും ഈ സുമുഖന്‍ പണം സമ്പാദിക്കുന്നു. അതുകൊണ്ടുതന്നെ പൊലീസ് ഈ കേസ് തമിഴ്നാട് സിബിസിഐഡിക്ക് വിട്ടിരിക്കയാണ്. പോണ്ടിച്ചേരിയിലെ വിലിയ ആഡംബര ഹോട്ടലുകള്‍ കൊണ്ടുപോയാണ് ഇയാള്‍ പീഡനം നടത്തിയത്. ഇതിനുള്ള പണമൊക്കെ വിദേശ അക്കൗണ്ടുകളില്‍നിന്നാണ് വരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാശിയുടെ സഹായികളില്‍ ഒരാള്‍ മാത്രമാണ് ഇതുവരെ പിടിയിലായത്. ഒരാള്‍ക്ക് ഒറ്റക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വന്‍ റാക്കറ്റ് പിന്നിലുണ്ടെന്ന് തമിഴ്മാധ്യമങ്ങള്‍ ആരോപിക്കുന്നുണ്ട്.
ഒരു പ്രമുഖ നടന്റെ മകളും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളും വരെ കാശിയുടെ ഇരകള്‍ ആയിട്ടുണ്ടെന്ന് തമിഴ് മാധ്യമങ്ങള്‍ .. അതുകൊണ്ടുതന്നെ തമിഴകത്തെ ഇളക്കി മറിക്കാന്‍ ശക്തിയുള്ള ശക്തമായ ഒരു രാഷട്രീയ വിവാദമായും ഈ പ്രശ്നം ഉയര്‍ന്നുവരികയാണ്. ഈ കേസില്‍ പഴുതടച്ച അന്വേഷണമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ചിലയിടത്ത് പൈലറ്റ് ട്രയിനി, മറ്റിടങ്ങളില്‍ ഒരു ബിസിനസുകാരന്‍, ചിലടയിടതത് അഭിഭാഷകന്‍.. ഇങ്ങനെ സിനിമാസ്റ്റെലില്‍ തരംപോലെ പേരും ജോലിയും മാറ്റിപ്പറഞ്ഞാണ് ഇയാള്‍ കെണിയൊരുക്കാറുള്ളത്. എല്ലായിപ്പോഴും ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തിയത് എന്ന് പൊലീസ് പറഞ്ഞു.

ഡോക്ടര്‍മാരുടെയൊക്കെ ഫ്രണ്ട്ലിസ്റ്റില്‍ എങ്ങനെയെങ്കിലും കയറിപ്പറ്റുന്ന ഇയാള്‍ തന്റെ വര്‍ക്കൗട്ട് വീഡിയോസും ആഡംബര ബൈക്കിലെ കറങ്ങുന്ന ദൃശ്യങ്ങളുമൊക്കെയാണ് അയച്ചുകൊടുത്താണ് പ്രീതി പിടിച്ചുപറ്റുന്നത്. എന്തുകൊണ്ടാണഡോക്ടര്‍്മാരെയും മെഡിക്കല്‍ സ്റ്റുഡന്‍സിനെയും ലക്ഷ്യമിടുന്നത് എന്ന് ചോദിച്ചപ്പോള്‍ അവരുടെ കൈയില്‍ പണം ധാരാളം ഉണ്ടെന്നായിരുന്നു കാശിയുടെ മറുപടി. ചെന്നൈ നഗരമായിരുന്നു ഇയാളുടെ വിഹാര രംഗം. അവിടുത്തെ മൂന്ന് മലയാളി പെണ്‍കുട്ടികളും കാശിയുടെ വലയില്‍ പെട്ടിട്ടുണ്ട്. ഇയാളുടെ പെന്‍ഡ്രൈവ് പരിശോധിച്ച് പൊലീസ് നൂറിലധികം സ്ത്രീളുടെ അശ്ളീല ചിത്രങ്ങള്‍ കണ്ട് ഞെട്ടുകയായിരുന്നു


എല്ലാ ഗജഫ്രോഡുകളെയും പോലെ വാക്ചാതുരിയായിരുന്നു ഇയാളുടെയും കൈമുതല്‍. പക്ഷേ ഇയാള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം മാത്രമാണ് ഉണ്ടായിരുന്നത്. ചിലയിടത്തൊക്കെ മോഡലാണെന്നും നടനാണെന്നും തട്ടിവിടും. ആഡംബര ബൈക്കില്‍ സിനിമാസ്റ്റെലില്‍ കാണാനെത്തുന്ന ഇയാള്‍ വിലപടിച്ച സമ്മാനങ്ങളും നല്‍കി കാമുകിയെ വീഴുത്തും. പിന്നെയാണ് പോണ്ടിച്ചേരിയിലേക്കുള്ള യാത്ര. ഒരു പ്രത്യേക ഹോട്ടലിലാണ് ഇയാള്‍ മുറിയെടുക്കാറുള്ളത്. ഇവിടെവച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എല്ലാം പ്രൊഫഷണല്‍ നിലവാരത്തിലുള്ളവയാണ്. ഒരിടത്തും കാശിയുടെ ഒരു തലപോലും പെട്ടിട്ടില്ല. കാശിക്ക് പിന്നില്‍ വലിയൊരു സംഘം തന്നെയുണ്ടെന്ന് പൊലീസ് നിഗമനത്തില്‍ എത്താനുള്ള കാരണം ഇതാണ്.
ഒരു ഡോക്ടറുടെ സുഹൃത്തായാല്‍ അത് മുതലെടുത്ത് അടുത്ത ലേഡി ഡോകട്റെയും ഇയാള്‍ വഞ്ചിക്കും. വിവരം പുറത്തായാലും മാനഹാനി ഓര്‍ത്ത് ആരും പരാതിപ്പെടില്ല.
കന്യകുമാരി ജില്ലായില്‍നിന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. ഒടുവില്‍ ഏഴു ലക്ഷം രൂപ നഷ്ടമായ ചെന്നൈ സ്വദേശിയായ ഡോക്ടറുടെ പരാതിയില്‍ ഏപ്രില്‍ 24നാണ് യുവാവ് പിടിയിലാകുന്നത്. ഏഴുലക്ഷം കൊടുത്തിട്ടും ഇനിയും പണം കിട്ടണമെന്ന അതിബുദ്ധിയാണ് കാശിയെ കുടുക്കിയത്. പെണ്‍കുട്ടി കന്യകുമാരി എസ്പി ശ്രീനാഥിന് പരാതി നല്‍കുകയായിരുന്നു. എപ്രില്‍ 26നാണ് പൊലീസ് ഇയാളെ അറ്സ്റ്റ് ചെയ്തത്. നാഗര്‍ കോവില്‍ കോട്ടാറിലെ തൊഴില്‍ രഹിതമാണ് ഇയാള്‍ എന്ന് അറിഞ്ഞ് കാമുകിമാര്‍ ഞെട്ടുകയായിരുന്നു


ദൃശ്യങ്ങളും നഗ്ന ഫോട്ടോകളും ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യാന്‍ സഹായിച്ച ജിനോ എന്നയാളും ഒപ്പം അറസ്റ്റിലായി.വിദേശങ്ങളില്‍ അടക്കം ഇയാള്‍ക്കു ബന്ധമുണ്ടെന്ന് കണ്ടെത്തിയിതനെ തുടര്‍ന്നാണ് അന്വേഷണം സിബിസിഐഡിക്കു കൈമാറാന്‍ കന്യാകുമാരി എസ്പി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തത്. വരും ദിവസം തന്നെ കേസ് സിബിസിഐഡി ഏറ്റെടുക്കുമെന്നാണ് സൂചന. സമാനമായ രീതിയില്‍ നേരത്തെ പൊള്ളാച്ചിയിലും പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി സ്വകാര്യ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന സംഘം പിടിയിലായിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends