ഭരണഘടനാ ശില്പി ഡോ.ബി.ആര്.അംബേദ്കറിന്റെ മുംബൈയിലെ സ്മാരക വസതിക്ക് നേരെ ആക്രമണം.. സിസിടിവി കാമറകളും അക്രമികള്‍ തകര്‍ത്തതായി പോലീസ്
ഭരണഘടനാ ശില്പി ഡോ.ബി.ആര്.അംബേദ്കറിന്റെ മുംബൈയിലെ സ്മാരക വസതിക്ക് നേരെ ആക്രമണം. മുംബൈയിലെ ദാദറിലെ രാജഗ്രഹ ആണ് ആക്രമിച്ചത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി കാമറകളും അക്രമികള്‍ തകര്‍ത്തതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം.
സംഭവത്തില്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ജനങ്ങളോട് സംയമനം പാലിക്കാന്‍ അംബേദ്കറുടെ കൊച്ചുമകനും വഞ്ചിദ് ബഹുജന്‍ അഗാഡി നേതാവുമായ പ്രകാശ് അംബേദ്കര്‍ ട്വീറ്റ് ചെയ്തു.
പ്രധാന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha