തെക്കന്‍ കാശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ സുരക്ഷാസേന വധിച്ചു... രണ്ടു സുരക്ഷാസൈനികര്‍ക്ക് പരിക്ക്
തെക്കന്‍ കാശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ സുരക്ഷാസേന വധിച്ചു. രണ്ടു സുരക്ഷാസൈനികര്‍ക്കു പരിക്കേറ്റു. പുല്‍വാമയിലെ ഗൂസു ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതു സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സേനാ നടപടി.
പ്രദേശത്ത് തിരച്ചില്‍ നടത്തിയ സേനാംഗങ്ങള്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഒരാളെ വധിച്ചത്. കാശ്്മീര്‍ പോലീസിലെ സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്(എസ്ഒജി), കരസേന, സിആര്‍പിഎഫ് എന്നിവ സംയുക്തമായാണു ഭീകരരെ നേരിട്ടത്.
https://www.facebook.com/Malayalivartha