Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും

ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിതിനു പിന്നാലെ ചൈനയ്‌ക്കെതിരെ വിവിധ നീക്കങ്ങള്‍ നടത്താനൊരുങ്ങി ലോകരാജ്യങ്ങള്‍... അമേരിക്കയുടെ മാസ്സ് നീക്കം വാലും ചുരുട്ടി ഓടി ചൈന

08 JULY 2020 09:06 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിതിനു പിന്നാലെ ചൈനയ്‌ക്കെതിരെ വിവിധ നീക്കങ്ങള്‍ നടത്താനൊരുങ്ങുകയാണ് ലോകരാജ്യങ്ങള്‍ . ചൈനയുടെ നിരവധി മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ കൈകോര്‍ത്തിരിക്കുകയാണ് അവര്‍ .ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നത് അമേരിക്കയും പരിഗണിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തിങ്കളാഴ്ച പറഞ്ഞു.

ഫോക്‌സ് ന്യൂസിന്റെ ലോറ ഇന്‍ഗ്രാമുമായുള്ള അഭിമുഖത്തിനിടെയാണ് പോംപിയോ ഇക്കാര്യം വ്യക്തമാക്കിയത്. ഞങ്ങള്‍ ഇത് വളരെ ഗൗരവമായി കാണുന്നു എന്നായിരുന്നു ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍, പ്രത്യേകിച്ച് ടിക് ടോക്ക് നിരോധിക്കുന്നത് അമേരിക്ക പരിഗണിക്കേണ്ടതുണ്ടോ എന്ന് ഇന്‍ഗ്രാഹാമിന്റെ ചോദ്യത്തിന് മറുപടിയായി പോംപിയോ പറഞ്ഞത്.

നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്‍കണമെങ്കില്‍ മാത്രമേ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവൂ എന്നാണ് വാഷിങ്ടണിലെ ഉന്നത നയതന്ത്രജ്ഞന്‍ പറഞ്ഞത്. എന്നാല്‍, അമേരിക്കയുടെ നീക്കത്തെ കുറിച്ച് പ്രതികരിക്കാന്‍ ടിക് ടോക്ക് തയാറായില്ല.

ദേശീയ സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ നിരവധി മേഖലകളിലേക്ക് വ്യാപിച്ച അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായ സമയത്താണ് പോംപിയോയുടെ പരാമര്‍ശങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. ബെയ്ജിങ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ചൈനയുമായുള്ള ബന്ധം കാരണം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് രാഷ്ട്രീയ നേതാക്കള്‍ ആവര്‍ത്തിച്ചു ആരോപിക്കുന്നുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാനും സഹകരിക്കാനും കമ്പനിയെ നിര്‍ബന്ധിതരാക്കാമെന്നും അവര്‍ ആരോപിക്കുന്നുണ്ട്.

ബൈറ്റ്ഡാന്‍സില്‍ നിന്ന് പ്രത്യേകം, വേറിട്ട് പ്രവര്‍ത്തിക്കുന്നതാണ് ടിക് ടോക്ക് സംവിധാനങ്ങളെന്ന് കമ്പനി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിന്റെ ഡേറ്റാ സെന്ററുകള്‍ പൂര്‍ണമായും ചൈനയ്ക്ക് പുറത്താണ് സ്ഥിതി ചെയ്യുന്നതെന്നും ആ ഡേറ്റയൊന്നും ചൈനീസ് നിയമത്തിന് വിധേയമല്ലെന്നും അതില്‍ പറയുന്നു. ടിക് ടോക്കിന്റെ അഭിപ്രായത്തില്‍ യുഎസ് ഉപയോക്തൃ ഡേറ്റ സിംഗപ്പൂരില്‍ ഒരു ബാക്കപ്പ് ഉപയോഗിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ സംഭരിച്ചിരിക്കുന്നു എന്നാണ്. ദേശീയ സുരക്ഷാ ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് കരുതുന്നുവെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞു.

അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും ടിക് ടോക്ക് വളരെ പെട്ടെന്നാണ് ജനപ്രീതി നേടിയത്. സ്വന്തം രാജ്യത്തിന് പുറത്തുള്ള ഉപയോക്താക്കളുമായി കാര്യമായ ഇടപെടല്‍ നടത്തുന്ന ആദ്യത്തെ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായി ഇത് മാറി. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 31.5 കോടി തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. ചരിത്രത്തിലെ മറ്റേതൊരു ആപ്ലിക്കേഷനെക്കാളും ത്രൈമാസ ഡൗണ്‍ലോഡിങ്ങില്‍ റെക്കോര്‍ഡ് നേട്ടമാണിതെന്നും അനലിറ്റിക്‌സ് കമ്പനിയായ സെന്‍സര്‍ ടവര്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (14 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (31 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (8 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

Malayali Vartha Recommends