ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ അക്രമണം ; സിസിടിവി ക്യാമറ തകർത്തു
ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ ആക്രമികളുടെ ,അഴിഞ്ഞാട്ടം. മുംബൈ ദാദറിലുള്ള 'രാജഗൃഹം' എന്ന സ്മാരക മന്ദിരമായിരുന്നു ഇന്നലെ ആക്രമിക്കപ്പെട്ടത്. മന്ദിരത്തിന് മുന്നിലെ ചെടിച്ചട്ടികൾ നശിപ്പിക്കുകയും ചെയ്തു. മാത്രമല്ല സിസിടിവി ക്യാമറ തകർക്കാനും ശ്രമിക്കുകയുണ്ടായി.
അംബേദ്കർ സ്മാരക മ്യൂസിയം അടക്കം പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിടമായിരുന്നു ആക്രമികൾ തകർത്തത് . ഒരു സംഘം മദ്യപാനികളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറഞ്ഞു . സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ഉത്തരവിടുകയും ചെയ്തു . സംഭവത്തിന്റെ പേരിൽ ആരും പ്രകോപനത്തിന് മുതിരരുതെന്ന് അംബേദ്കറുടെ ചെറുമകൻ പ്രകാശ് അംബേദ്കർ പറയുകയുണ്ടായി .
https://www.facebook.com/Malayalivartha