Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഡല്‍ഹിയില്‍ 20 വര്‍ഷം മുന്‍പ് നടന്ന 'ഓള്‍ഗ' കേസുമായി സമാനതകളുള്ളതാണ് തലസ്ഥാനത്തെ നയതന്ത്ര സ്വര്‍ണക്കടത്തു കേസും... ഓള്‍ഗ പട്ട് കടത്തിയത് ഉസ്ബെക് സുന്ദരികളെ കിടക്ക പങ്കിടാന്‍ വിട്ട്; സ്വപ്നയുടെ വഴിഏത് ?

08 JULY 2020 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

ഇപ്പോള്‍ കേരളത്തില്‍ നടന്ന സ്വപ്നകേസിനു സമാനമായ മറ്റൊരു സംഭവമുണ്ടായിരുന്നു ഡല്‍ഹിയില്‍ . ഡല്‍ഹിയില്‍ 20 വര്‍ഷം മുന്‍പ് നടന്ന 'ഓള്‍ഗ' കേസുമായി സമാനതകളുള്ളതാണ് തലസ്ഥാനത്തെ നയതന്ത്ര സ്വര്‍ണക്കടത്തു കേസും. ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിനി ഓള്‍ഗ കൊസിരേവ ഡല്‍ഹി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോടികളുടെ ചൈനീസ് സില്‍ക്ക് ഇന്ത്യയിലേക്ക് കടത്തിയ കേസാണ് ഓള്‍ഗ കേസ് എന്നറിയപ്പെടുന്നത്.
അന്ന് ഓള്‍ഗയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടവരില്‍നിന്നടക്കം സമ്മര്‍ദമുണ്ടായെങ്കിലും മുന്‍ അനുഭവങ്ങളാണ് ഉദ്യോഗസ്ഥനു കരുത്തായത്. ഓള്‍ഗ കേസില്‍ ഉന്നത ബന്ധങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സിബിഐ അന്വേഷണം നടത്തിയിരുന്നു. നയതന്ത്ര സ്വര്‍ണക്കടത്തു കേസിലും ഉന്നത ബന്ധങ്ങളുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ ആവശ്യം.


2000 ഓഗസ്റ്റ് 28നാണ് ഓള്‍ഗയെ ഡല്‍ഹി എയര്‍പോര്‍ട്ടിലെ ഗ്രീന്‍ ചാനലില്‍വച്ച് കസ്റ്റംസ് അധികൃതര്‍ പിടികൂടുന്നത്. പിടികൂടുമ്പോള്‍ 1.56 കോടി രൂപ വിലമതിക്കുന്ന ചൈനീസ് സില്‍ക്കിന്റെ 27 ബാഗുകളാണ് ഓള്‍ഗയുടെ കൈവശം ഉണ്ടായിരുന്നത്. ബാഗുകളുടെ എണ്ണം ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നെങ്കിലും 27 ബാഗുകള്‍ ഒരു വനിത കൊണ്ടുവരുന്നതെന്തിനാണെന്ന സംശയം ഒരു ഉദ്യോഗസ്ഥനുണ്ടായതാണ് കള്ളക്കടത്ത് പിടികൂടുന്നതിലേക്കു നയിച്ചത്.

അന്വേഷണത്തില്‍, ഗുരുതരമായ വീഴ്ചകളാണ് കണ്ടെത്തിയത്. 10 മാസത്തിനിടെ ഓള്‍ഗ 68 യാത്രകള്‍ ഇന്ത്യയിലേക്കു നടത്തിയിരുന്നു. മെഡിസിനില്‍ ഡിപ്ലോമയുള്ള ഓള്‍ഗ ഉസ്‌ബെക്കിസ്ഥാനില്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഇന്ത്യയിലാണ് കഴിഞ്ഞതെന്നും 1997 മുതല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നതായും മനസ്സിലായി. പാക്കിസ്ഥാനിലെ ലഹോറും കറാച്ചിയും പല തവണ സന്ദര്‍ശിച്ചിരുന്നതായി മനസ്സിലാക്കിയതോടെ ആയുധക്കടത്തും അന്വേഷണ ഏജന്‍സികള്‍ സംശയിച്ചു. 2001ല്‍ കേസ് സിബിഐക്ക് കൈമാറി.

എയര്‍പോര്‍ട്ടിലെ നിത്യസന്ദര്‍ശകയായിരുന്നു ഓള്‍ഗ എന്ന് അന്വേഷണത്തില്‍ വ്യക്തമായി. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും പിന്നാലെ പുറത്തു വന്നു. ഓള്‍ഗ കടത്തല്‍ സാധനവുമായി എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പുതന്നെ ഡല്‍ഹി ചാന്ദ്‌നി ചൗക്കിലെ ചില വ്യാപാരികള്‍ ട്രക്കുമായി വിമാനത്താവളത്തില്‍ എത്തുമായിരുന്നു.

ഒരു സ്ത്രീ ഇരുപതിലേറെ ബാഗുകള്‍ സ്ഥിരമായി ഗ്രീന്‍ ചാനലിലൂടെ കൊണ്ടുവരുമ്പോള്‍ അധികൃതര്‍ ശ്രദ്ധിക്കാതിരുന്നത് സിബിഐ ശ്രദ്ധിച്ചു, ഉദ്യോഗസ്ഥ ബന്ധങ്ങള്‍ പുറത്തായി. ബാഗിന്റെ വലുപ്പത്തിന് അനുസരിച്ച് ഒരു ബാഗിന് 400 മുതല്‍ 700 വരെ രൂപയായിരുന്നു ഉദ്യോഗസ്ഥരുടെ കൈക്കൂലി. ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശികളായ സ്ത്രീകളെ ഉദ്യോഗസ്ഥരുമായി കിടക്ക പങ്കിടാന്‍ അയച്ചിരുന്നെന്നും വ്യക്തമായി. വിമാനക്കമ്പനികളിലെ ജീവനക്കാരുടെ പങ്കും തെളിഞ്ഞു.

ഉദ്യോഗസ്ഥരുടെ വസതികളില്‍ സിബിഐ റെയ്ഡ് നടത്തി. അഫ്ഗാന്‍ സ്വദേശിയായ മമൂര്‍ ഖാനായിരുന്നു സംഘത്തലവന്‍. ഓള്‍ഗ പിടിയിലായതറിഞ്ഞ് അയാള്‍ രാജ്യംവിട്ടു. ഓള്‍ഗയും പിന്നീട് ഉസ്‌ബെക്കിസ്ഥാനിലേക്ക് കടന്നു. കസ്റ്റംസിലെ 9 ഗ്രൂപ്പ് എ ഓഫിസര്‍മാരെയും 35 ഗ്രൂപ്പ് ബി ഓഫിസര്‍മാരെയും കേസില്‍ പ്രതിചേര്‍ത്തു. 32 പേര്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി ലഭിച്ചു. ഓള്‍ഗയുമായി ബന്ധമുള്ള ഒരു ഓഫിസര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഉന്നത ഉദ്യോഗസ്ഥരെല്ലാം നടപടികളില്‍നിന്ന് ഒഴിവായി.

തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തുന്നുവെന്ന വിവരം കസ്റ്റംസിനു ലഭിച്ചത് ദുബായില്‍നിന്നാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച കൃത്യതയുള്ള വിവരമാണെങ്കിലും ഡിപ്ലോമാറ്റിക് ബാഗായതിനാല്‍ കേന്ദ്ര സര്‍ക്കാരി ന്റെ അനുമതി തേടി ഒരാഴ്ചയോളം ഉദ്യോഗസ്ഥര്‍ കാത്തിരുന്നു. ബാഗേജ് വിട്ടുനല്‍കാത്തതിനെത്തുടര്‍ന്ന്, യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കുമാര്‍ വിമാനത്താവളത്തിലെത്തി ബഹളമുണ്ടാക്കിയതോടെയാണ് കസ്റ്റംസിന് സംശയം തോന്നിയത്. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചതോടെ ബാഗേജ് തുറന്ന് സ്വര്‍ണം കണ്ടെത്തുകയായിരുന്നു.സ്വര്‍ണക്കടത്തു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി പി.എസ്. സരിത്തിനെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം നിരീക്ഷണ സെല്ലിലേക്കു മാറ്റി. പരിശോധനാ ഫലം വന്നതിനു ശേഷം കസ്റ്റംസ് സരിത്തിനെ കസ്റ്റഡിയില്‍ വാങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends