ചൈനീസ് സംഭാവന സ്വീകരിച്ചതില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
യുപിഎ സര്‍ക്കാര്‍ കാലത്ത് ചൈനീസ് എംബസിയില്‍ നിന്നുള്‍പ്പെടെ രാജീവ് ഗാന്ധി ഫൗണ്ടേഷന് വന്‍തുക സംഭാവനയായി ലഭിച്ചിട്ടുണ്ടെന്നും ഇത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കേസില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നത്. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് ആയുധമാക്കുമ്പോഴാണ് കോണ്‍ഗ്രസ് ട്രസ്റ്റുകളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനുള്ള കേന്ദ്ര തീരുമാനം.
2006 മുതല്‍ വിവിധ ഘട്ടങ്ങളിലായി രാജീവ് ഗാന്ധി ഫൗണ്ടേഷനും ചാരിറ്റബിള്‍ ട്രസ്റ്റും ചൈനീസ് സര്‍ക്കാരിന്റെ സാമ്ബത്തിക സഹായം സ്വീകരിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിനായി പ്രത്യേക സമിതിക്ക് രൂപം നല്‍കിയത്."
https://www.facebook.com/Malayalivartha