ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ എട്ട് പോലീസുകാരെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പോലീസ് തിരയുന്ന കൊടുംകുറ്റവാളി വികാസ് ദുബെ ഹരിയാനയിലുണ്ടെന്ന് സൂചന... ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ദുബെയുമായി സാമ്യമുള്ള ഒരാള്‍ മാസ്ക് ധരിച്ച് ഹോട്ടലില്‍ എത്തിയിരുന്നുവെന്ന് കണ്ടെത്തി
ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ എട്ട് പോലീസുകാരെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പോലീസ് തിരയുന്ന കൊടുംകുറ്റവാളി വികാസ് ദുബെ ഹരിയാനയിലുണ്ടെന്ന് സൂചന. ഫരീദാബാദിലുള്ള ഒരു ഹോട്ടലില്‍ വികാസ് ദുബെ ഒളിവില്‍ താമസിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ ഈ ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വികാസ് ദുബെയുടെ രണ്ട് കൂട്ടാളികളെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് തിരച്ചിലിനെത്തുന്നതിന് തൊട്ടുമുമ്പ് ദുബെയുമായി സാമ്യമുള്ള ഒരാള്‍ ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞതായി ഹോട്ടല്‍ മാനേജര്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.
ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ദുബെയുമായി സാമ്യമുള്ള ഒരാള്‍ മാസ്ക് ധരിച്ച് ഹോട്ടലില്‍ എത്തിയിരുന്നുവെന്ന് കണ്ടെത്തി. ഇയാള്‍ കൊടുംകുറ്റവാളി വികാസ് ദുബെ തന്നെയാണെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു. അതേസമയം ബുധനാഴ്ച രാവിലെ ഹമിര്പുരിലുണ്ടായ ഏറ്റുമുട്ടലില്‍ വികാസ് ദുബെയുടെ അടുത്ത അനുയായിയായ അമര്‍ ദുബെയെ പോലീസ് കൊലപ്പെടുത്തിയിരുന്നു. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും ഹമിര്‍പുര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിനെ ഞെട്ടിച്ച അക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ ദുബെയെ അറസ്റ്റ് ചെയ്യാന്‍ യുപി പോലീസ് 25 പ്രത്യേക സംഘങ്ങളായി തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha