കാണ്‍പുരിലെ ചൗബേപുരില്‍ പൊലീസുമായി മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ കൊടുംകുറ്റവാളി വികാസ് ദുബെയുടെ സഹായി ശ്യാമു ബാജ്പേയ് അറസ്റ്റിലായി
കാണ്‍പുരിലെ ചൗബേപുരില്‍ പൊലീസുമായി മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ കൊടുംകുറ്റവാളി വികാസ് ദുബെയുടെ സഹായി ശ്യാമു ബാജ്പേയ് പിടിയിലാവുന്നത്. ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് കാലിന് പരിക്കേറ്റതായി ചൗബേപുര്‍ കെ.എം. റായ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ പറഞ്ഞു. ഈ മാസം മൂന്നിന് കാണ്‍പൂരിലെ ബിക്രു ഗ്രാമത്തില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്യാമു ബാജ്പേയ് 'വാണ്ടഡ്' ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു.
ഇന്ന് രാവിലെ വികാസ് ദുബെയുടെ അടുത്ത സഹായി അമര്‍ ദുബെയെ ഹാമിര്‍പുര്‍ ജില്ലയിലെ മൗദഹ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ സംസ്ഥാനത്തെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് വെടിവെച്ച് കൊന്നിരുന്നു.
"
https://www.facebook.com/Malayalivartha