ശമ്ബളം ചോദിച്ച ജീവനക്കാരിക്ക് നേരെ ഉടമയുടെ പരാക്രമം; ജീവനക്കാരിയെ നായയെ അഴിച്ചു വിട്ട് കടിപ്പിച്ചു; ഉടമയെ അറസ്റ്റിൽ

ശമ്ബളം ചോദിച്ച ജീവനക്കാരിക്ക് നേരെ ഉടമയുടെ പരാക്രമം. നായയെ അഴിച്ചുവിട്ട് കടിപ്പിക്കുകയായിരുന്നു ഇയാൾ ചെയ്ത ദ്രോഹം. സ്പാ ഉടമയാണ് ഈ ക്രൂരത ചെയ്തിരിക്കുന്നത് . തെക്കന്‍ ദില്ലിയിലെ മാല്‍വിയ നഗറിലാണ് സംഭവം നടന്നത് . സംഭവത്തില്‍ സ്പാ ഉടമ രജിനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ലോക്ക്ഡൗണിന് മുമ്ബ് മാര്‍ച്ച് 22 വരെ ഒന്നരമാസത്തോളം യുവതി സ്പായില്‍ ജോലി ചെയ്തിരുന്നു. പക്ഷേ മാസങ്ങള്‍ കഴിഞ്ഞിട്ടും ശമ്ബളം നല്‍കാന്‍ ഉടമ തയാറായില്ല. ശമ്ബളം ചോദിച്ചതോടെ രജിനി വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. എന്നാൽ വീട്ടിൽ ച് ചെന്നപ്പോൾ നായയെ അഴിച്ച് വിടുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























