Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

ഇന്ത്യൻ സൈന്യത്തിന് വേണ്ടി നെഞ്ച്‌ വിരിക്കുന്ന ആ ചെറുപ്പക്കാർ; ലഡാക്കിൽ ഇവർ സൈന്യത്തിന്റെ എല്ലാമെല്ലാം; ലഡാക്ക് സ്‌കൗട്ട്‌സിന്റെ പ്രാധാന്യം ഇങ്ങനെ

08 JULY 2020 04:09 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ ചൈന സംഘർഷം നിലനിൽക്കുന്ന പ്രദേശമായ ലഡാക്ക്‌ ഒരു അസാധാരണ സ്ഥലമാണ് . സാധാരണക്കാരായവര്‍ക്ക് അതിജീവിക്കാൻ വളരെ പ്രയാസകരമായ ഒരു സ്ഥലമാണ് ഇത്. ഉയര്‍ന്ന മലനിരകള്‍, കൊണ്ട് നിറഞ്ഞ് പ്രാണവായു കുറഞ്ഞ തണുത്തുറഞ്ഞ പ്രദേശം അതാണ് ഇന്ത്യ- ചൈന സംഘര്‍ഷമുണ്ടായ ലഡാക്കിലെ ഭൂപ്രകൃതി. എന്നാല്‍ സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ പോലും ചൈനയ്ക്കും പാകിസ്താനുമെതിരെ ഇന്ത്യന്‍ സേന ശക്തമായ പ്രതിരോധം തീര്‍ത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആ പ്രദേശത്ത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള സൈനികര്‍ക്ക് ഇ പ്രദേശത്ത് ശത്രുവിനെതിരെ പോരാടി നില്‍ക്കുക എന്നതും അത്ര എളുപ്പമായുള്ള കാര്യമല്ല . എന്നാല്‍ ഈ പ്രദേശത്ത് സൈന്യത്തിന്റെ എല്ലാം എല്ലമായി നിലകൊള്ളുന്ന ഒരു സൈനിക വിഭാഗമുണ്ട്. ലഡാക്കില്‍ തന്നെ താമസിക്കുന്ന ചെറുപ്പക്കാര്‍ അടങ്ങിയ, ഒരു സംഘമാണ് അവർ . മലനിരകളില്‍ എവിടൊക്കെ അപകടം പതിയിരിക്കുന്നുവെന്ന് വ്യക്തമായ ധാരണയുള്ള അവരെ സൈന്യം ലഡാക്ക് സ്‌കൗട്ട്‌സ് എന്നാണ് വിളിക്കുന്നത്.

ചൈനയുടെയും പാകിസ്താന്റെയും അധിനിവേശ മേഹങ്ങള്‍ നിരന്തരം നിലനില്‍ക്കുന്ന പ്രദേശമാണ് ലഡാക്ക്. 1947-ല്‍ കാര്‍ഗില്‍ വഴി പാകിസ്താനില്‍നിന്നെത്തിയ നുഴഞ്ഞുകയറ്റക്കാര്‍ ലഡാക്കിലെ ബുദ്ധവിഹാരം കൊള്ളയടിക്കാന്‍ ശ്രമിച്ചു . എന്നാല്‍ പ്രദേശത്തെ ചെറുപ്പക്കാര്‍ സംഘടിച്ച് അതിനെതിരെ പൊരുതി. ഇതിന് ശേഷം ഇവിടെയുള്ളവരെ ഉള്‍പ്പെടുത്തി രണ്ട് ബറ്റാലിയന് രൂപം കൊടുക്കുകയും ചെയ്തു . 1962-ല്‍ ചൈന ഇന്ത്യയെ ആക്രമിച്ച സമയത്ത് ദൗലത് ബേഗ് ഓള്‍ഡി, ഗല്‍വാന്‍, ഹോട്ട്‌സ്പ്രിങ്‌, പാംഗോങ്, ചുഷുല്‍ എന്നിവിടങ്ങളിലെ ശക്തമായ പ്രതിരോധനിര തീര്‍ത്ത് ചൈനയുടെ കടന്നുകയറ്റത്തെ പരമാവധി ചെറുത്തവരാണ് ഈ ബറ്റാലിയനുകള്‍.

ഈ യുദ്ധത്തിന് ശേഷമാണ് രണ്ട് ബറ്റാലിയനുകളെയും ചേര്‍ത്ത് ലഡാക്ക് സ്‌കൗട്ട്‌സ് എന്നപേരില്‍ ഒരു യൂണിറ്റാക്കി മാറ്റിയത്. 1999-ലെ കാര്‍ഗില്‍ യുദ്ധസമയത്ത് ഇവര്‍ ശൗര്യം വീണ്ടും പുറത്തെടുത്തു. അന്ന് അതുല്യമായ പരാക്രമവും ധീരതയുമാണ് ലഡാക്ക് സ്‌കൗട്ട്‌സ് പ്രകടിപ്പിച്ചത്. നിലവില്‍ അഞ്ച് ബറ്റാലിയന്‍ സൈനികരാണ് ലഡാക്ക് സ്‌കൗട്ട്‌സിലുള്ളത്. ലഡാക്കിലെ ദുര്‍ഘടമായ മേഖലകളില്‍ താമസിക്കുന്നവരാണ് ഇതിലെ സൈനികര്‍ അധികവും. ഓക്‌സിജന്റെ അളവ് കുറഞ്ഞ, അതിശൈത്യം അനുഭവപ്പെടുന്ന ഇവിടെ കാലങ്ങളായി താമസിക്കുന്ന ഇവര്‍ക്ക് ഈ മേഖലകളില്‍ അതിജീവന ശേഷി മറ്റുള്ളവരേക്കാള്‍ കൂടുതലാണ്. ചൈനയുമായുള്ള നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള ദുര്‍ഘടമായ സ്ഥലങ്ങളിലാണ് ഇവര്‍ നിയോഗിക്കപ്പെടുക. അതിര്‍ത്ത് കടക്കാനുള്ള ശ്രമങ്ങള്‍ ഇവരാണ് പരാജയപ്പെടുത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 minutes ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (29 minutes ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (56 minutes ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (1 hour ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (1 hour ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (1 hour ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (7 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (7 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (8 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (8 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (9 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends