വിദ്യാര്‍ഥികളുടെ സിലബസ് വെട്ടിക്കുറയ്ക്കാന്‍ സി.ബി.എസ്.ഇ
വിദ്യാര്‍ഥികളുടെ സിലബസ് വെട്ടിക്കുറയ്ക്കാന്‍ സി.ബി.എസ്.ഇ. കോവിഡ് പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി മതേതരത്വം, നോട്ട് നിരോധനം, ഫെഡറലിസം, പൗരത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും സിലബസില്‍നിന്ന് നീക്കം ചെയ്യുന്നതായി റിപ്പോര്‍ട്ടുകൾ പുറത്ത് . വിദ്യാര്‍ഥികളുടെ പഠനഭാരവും അതുമൂലമുള്ള സമ്മര്‍ദ്ദവും കുറയ്ക്കുന്നതിനാണ് 2020-21 വര്‍ഷത്തെ പാഠഭാഗങ്ങളില്‍ കുറവു വരുത്തുന്നതെന്നാണ് വിശദീകരണം.
ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്സ് സിലബസില്‍ 30 ശതമാനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏതാനും അധ്യായങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നോട്ട് നിരോധനം, മതേതരത്വം, ഫെഡറലിസം, പൗരത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും ഇപ്രകാരം ഒഴിവാക്കുന്നവയില്‍ ഉള്‍പ്പെടും
https://www.facebook.com/Malayalivartha