ഗാന്ധി കുടുംബത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകള്‍ക്കെതിരെ സാമ്പത്തിക തിരിമറിയില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം
ഗാന്ധി കുടുംബത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകള്‍ക്കെതിരെ സാമ്പത്തിക തിരിമറിയില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. രാജീവ് ഗാന്ധി ഫൗണ്ടേഷന്, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയ്ക്കെതിരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
നികുതി വെട്ടിപ്പ് , വിദേശ നിക്ഷേപം സ്വീകരിക്കല്‍ എന്നിവ സംബന്ധിച്ച് അന്വേഷിക്കുന്നതിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമിതി രൂപീകരിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്പെഷ്യല്‍ ഡയറക്ടറാണ് സമിതിക്ക് നേതൃത്വം നല്‍കുന്നത്.
1991 ല്‍ രൂപീകരിച്ച രാജീവ് ഗാന്ധി ഫൗണ്ടേഷന്റേയും 2002 ല്‍ രൂപീകരിച്ച രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രെസ്റ്റിന്റേയും തലപ്പത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം, മന്മോഹന് സിംഗ് എന്നിവരാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ബോര്‍ഡിലുള്ളത്. അതേസമയം അന്വേഷണം പ്രഖ്യാപിച്ച നടപടിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ പ്രതികരണമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
https://www.facebook.com/Malayalivartha