ആത്മനിര്‍ഭര്‍ പാക്കേജ് : ജൂണ്‍ - ഓഗസ്റ്റ് പിഎഫ് വിഹിതം കേന്ദ്ര സര്‍ക്കാര്‍ വഹിക്കും

ജൂണ്‍ ഓഗസ്റ്റ് കാലയളവില്‍ ജീവനക്കാരും തൊഴിലുടമകളും നല്‍കേണ്ട പ്രതിമാസ പ്രോവിഡന്റ് ഫണ്ട് (12% വീതം) വിഹിതം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതിന് മന്ത്രിസഭയുടെ അനുമതി. ഇക്കഴിഞ്ഞ മേയ് 13-ന് ആത്മനിര്‍ഭര്‍ പാക്കേജിന്റെ ഭാഗമായി കഴിഞ്ഞ ധനമന്ത്രി നടത്തിയ പ്രഖ്യാപനത്തിനാണ് ഇന്നലെ മന്ത്രിസഭ അംഗീകാരം നല്‍കിയത്.
100-ല്‍ താഴെ ജീവനക്കാരുള്ളതും അതില്‍ 90% ജീവനക്കാര്‍ക്കും 15,000 രൂപ ശമ്പളമുള്ളതുമായ സ്ഥാപനങ്ങളുടെ ഭാഗമായവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. മൊത്തം 72.22 ലക്ഷം വ്യക്തികളും 3.67 ലക്ഷം സ്ഥാപനങ്ങളുമാണ് ഈ ഗണത്തിലുള്ളത്.
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത്, മാര്‍ച്ച് - മേയ് കാലയളവിലെ പിഎഫ് വിഹിതം അടയ്ക്കലും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. മൊത്തം, 4,860 കോടി രൂപയാണ് ഈയിനത്തില്‍ സര്‍ക്കാരിന് ചെലവു കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha


























