Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

ഫേസ്ബുക്ക്, ടിക്‌ടോക്ക്, ട്രൂകോളര്‍, ഇന്‍സ്റ്റഗ്രാം അടക്കമുള്ള 89 ആപ്പുകള്‍ മൊബൈല്‍ ഫോണില്‍ നിന്ന് നീക്കാന്‍ സൈനികര്‍ക്ക് ആര്‍മിയുടെ നിര്‍ദേശം... ഫേസ്ബുക്കും ടിക്‌ടോകും ഇന്‍സ്റ്റഗ്രാമും പബ്ജിയും ഉള്‍പ്പെടെയുള്ളവ നീക്കാനാണ് നിര്‍ദ്ദേശം

09 JULY 2020 09:20 AM IST
മലയാളി വാര്‍ത്ത

ഫേസ്ബുക്ക്, ടിക്‌ടോക്ക്, ട്രൂകോളര്‍, ഇന്‍സ്റ്റഗ്രാം അടക്കമുള്ള 89 ആപ്പുകള്‍ മൊബൈല്‍ ഫോണില്‍ നിന്ന് നീക്കാന്‍ സൈനികര്‍ക്ക് ആര്‍മിയുടെ നിര്‍ദേശം. ഫേസ്ബുക്കും ടിക്‌ടോകും ഇന്‍സ്റ്റഗ്രാമും പബ്ജിയും ഉള്‍പ്പെടെയുള്ളവ നീക്കാനാണ് നിര്‍ദ്ദേശം. സുരക്ഷ പ്രശ്‌നങ്ങളും വിവരങ്ങള്‍ ചോരാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയാണ് നടപടി. ജൂലൈ 15നകം മൊബൈല്‍ ആപ്പുകള്‍ നീക്കണം. സൈനികരുടെ അക്കൗണ്ടുകള്‍ വഴി നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈനയും പാകിസ്ഥാനും ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജൂണ്‍ 29ന് 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ കേന്ദ്ര ഐ ടി മന്ത്രാലയം രാജ്യത്ത് നിരോധിച്ചിരുന്നു.

നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് 89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ നിരോധിത ആപ്പുകളുടെ പട്ടികയില്‍ വാട്ട്സാപ്പ് ഇല്ല. ഡേറ്റിങ് ആപ്പുകളായ ടിന്‍ഡര്‍, കോച്ച് സര്‍ഫിംഗ്, വാര്‍ത്താ ആപ്ലിക്കേഷനായ ഡെയ്‌ലി ഹണ്ട് പോലുള്ള ആപ്പുകളും നീക്കം ചെയ്യാന്‍ സൈനിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഇന്ത്യന്‍ ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യസുരക്ഷ കണക്കിലെടുത്ത് ദിവസങ്ങള്‍ മുന്‍പ് 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഗാല്‍വന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ഇന്ത്യ ചൈനീസ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. ഇതിന് പിന്നാലെയാണ് ആപ്പുകള്‍ ഡിലീറ്റ് ചെയ്യണമെന്ന സൈന്യത്തിന് കര്‍ശന നിര്‍ദേശം നല്‍കിയത്.
ഇന്ത്യ തുടങ്ങിവച്ച നടപടികള്‍ ഒരു മാലപ്പടക്കം പോലെ ചൈനീസ് ടെക് കമ്പനികളുട കഴുത്തില്‍ ചുറ്റി പൊട്ടിത്തെറിച്ചു തുടങ്ങിയോ എന്ന സംശയമുണര്‍ത്തുന്ന രീതിയിലാണ് അമേരിക്കയില്‍ ചൈനീസ് കമ്പനികള്‍ നേരിടുന്ന നടപടികള്‍. വാവെയ് ടെക്നോളജീസ് കമ്പനി, സെഡ്റ്റിഇ കോര്‍പറേഷന്‍ എന്നീ കമ്പനികളുമായി ബന്ധപ്പെട്ട എല്ലാ കമ്പനികളും 'ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണ്' എന്ന് അമേരിക്കയുടെ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ അഥവാ എഫ്സിസി പ്രഖ്യാപിച്ചു. ഇത് ഇരു കമ്പനികളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചേക്കുമെന്നാണ് പറയുന്നത്. ഈ കമ്പനികള്‍ ചൈനീസ് സര്‍ക്കാരുമായി വളരെ അടുത്തു പ്രവര്‍ത്തിക്കുന്നു എന്നും അമേരിക്കന്‍ പൗരന്മാരുടെയടക്കം ഡേറ്റ സര്‍ക്കാരിന് എത്തിച്ചു നല്‍കുന്നു എന്നുമുള്ള ഗുരുതര ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരക്കുന്നത്. എന്നാല്‍, ഈ കമ്പനികളും അമേരിക്കയുമായുള്ള ഏറ്റുമുട്ടല്‍ ഇന്നലെ തുടങ്ങിയതല്ല. ഏകദേശം ഒരു പതിറ്റാണ്ടായി നിലനില്‍ക്കുന്ന സംഘര്‍ഷമാണിത്. ഇവയ്ക്കെതിരെ ആദ്യമായി അമേരിക്ക ഔദ്യോഗികമായി നടപടി സ്വീകരിക്കുന്നത് 2012ല്‍ ആണ്. അമേരിക്കന്‍ ബിസിനസ് സ്ഥാപനങ്ങള്‍ ഈ കമ്പനികളുമായി സഹകരിക്കുന്നത് സൂക്ഷിച്ചുവേണം എന്ന മുന്നറിയിപ്പ് ആദ്യമായി ഇറക്കിയതും അക്കാലത്താണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 minutes ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (29 minutes ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (56 minutes ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (1 hour ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (1 hour ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (1 hour ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (7 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (7 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (8 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (8 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (9 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends