Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

1962 ജൂലൈ 14ന് ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിലെല്ലാം പ്രധാന വാർത്ത ഗൽവാൻ ഔട്ട്‌പോസ്റ്റിൽ നിന്ന് ചൈനീസ് സേന 200 വാര പിന്മാറി എന്നായിരുന്നു .. ഈ തലക്കെട്ട് വന്ന് കൃത്യം 97 ദിവസം കഴിഞ്ഞപ്പോഴായിരുന്നു 1962ലെ ഇന്ത്യ–ചൈന യുദ്ധം ആരംഭിച്ചത്. ...58 വര്‍ഷങ്ങള്‍ക്കിപ്പുറം 2020 ജൂലൈ ആറിനും അതേ തലക്കെട്ടോടുകൂടിയ വാർത്തകൾ തന്നെയാണ് ഗല്‍വാന്‍ താഴ്‌വരയില്‍നിന്നെത്തിയത്

09 JULY 2020 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

1962 ജൂലൈ 14ന് ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിലെല്ലാം പ്രധാന വാർത്ത ഗൽവാൻ ഔട്ട്‌പോസ്റ്റിൽ നിന്ന് ചൈനീസ് സേന 200 വാര പിന്മാറി എന്നായിരുന്നു ...ഇന്ത്യ–ചൈന അതിർത്തിയിലെ ഗൽവാൻ താഴ്‍‌വരയിലെ ഇന്ത്യൻ ഔട്ട്‌പോസ്റ്റിനെ വലയം ചെയ്തിരുന്ന ചൈനീസ് സൈന്യം 15 വാര വരെ എത്തിയെങ്കിലും പിന്നീട് 200 വാര അകലെയുള്ള പ്രദേശത്തേക്കു പിന്മാറിയെന്നായിരുന്നു റിപ്പോർട്ട്...ഈ തലക്കെട്ട് വന്ന് കൃത്യം 97 ദിവസം കഴിഞ്ഞപ്പോഴായിരുന്നു 1962ലെ ഇന്ത്യ–ചൈന യുദ്ധം ആരംഭിച്ചത്.

58 വര്‍ഷങ്ങള്‍ക്കിപ്പുറം 2020 ജൂലൈ ആറിനും അതേ തലക്കെറ്റോടുകൂടിയ വാർത്തകൾ തന്നെയാണ് ഗല്‍വാന്‍ താഴ്‌വരയില്‍നിന്നെതുന്നത്. ഒപ്പം മുൻ സൈനികർ ഉൾപ്പടെ ഉള്ളവർ സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ ആശങ്ക പങ്കു വെക്കുന്നു.. ചൈനീസ് സേനയുടെ പിന്മാറ്റം വീണ്ടുമൊരു യുദ്ധത്തിലേക്കാണോ നയിക്കുന്നതെന്നായിരുന്നു എല്ലാവരും ഒരു പോലെ ഭയപ്പെടുന്നത് . ചൈന ചതിക്കും, അവരെ വിശ്വസിക്കരുത് എന്നായിരുന്നു ട്വീറ്റുകളിൽ നിറഞ്ഞു നിന്നത്

ഈ സംശയം തികച്ചും സ്വാഭാവികമാണ് ...അതിർത്തിയിൽ നിന്നും പിന്മാറി എന്നറിയിച്ച ചൈന യുദ്ധത്തിന് കോപ്പ് കൂട്ടുകയായിരുന്നു എന്ന് വ്യക്തമായി .. 1962 ഒക്ടോബർ 20നായിരുന്നു യുദ്ധത്തിന്റെ തുടക്കം. ഇന്ത്യയുടെ നേരെ വമ്പൻ ആക്രമണത്തിനു ചൈന പദ്ധതിയിടുന്നതായി ഒക്ടോബർ 18നുതന്നെ റിപ്പോർട്ടുകള്‍ വന്നിരുന്നു. സിക്കിമിലും ഭൂട്ടാനിലും വടക്കു കഴിക്കൻ പ്രദേശങ്ങളിലും ഒരേസമയം കടന്നുകയറുന്നതിന് ചൈനീസ് സൈന്യം തയാറാകുന്നുവെന്നായിരുന്നു വാർത്ത.

ഇതിനായി ആയുധസാമഗ്രികൾ സംഭരിക്കുന്നതിന് ചൈനീസ് സേന അതിർത്തി പ്രദേശത്തിനു സമീപത്തെ സന്യാസിമഠങ്ങളെല്ലാം പിടിച്ചെടുത്തു. അരുണാചൽ പ്രദേശ് അതിർത്തിയിലെ മക്‌മഹോൻ രേഖയോടു ചേർന്ന് സൈനിക സംഘങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ഭൂട്ടാൻ അതിർത്തിയിലും സിക്കിം അതിർത്തിയിലും ചൈന ഒരു ഡിവിഷൻ സൈന്യത്തെ നിർത്തിയിരിക്കുകയായിരുന്നു. ടിബറ്റിലെ അതിർത്തി പട്ടണങ്ങളിൽനിന്ന് ചൈനീസ് പൗരന്മാരെ മാറ്റുകയും ചെയ്തു. അവിടങ്ങളിലെല്ലാം ചൈനീസ് സൈന്യം താവളമടിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കി. ചുരുക്കി പറഞ്ഞാൽ അതിർത്തിയിൽ നിന്നും പിന്മാറുന്നതായി തെറ്റിദ്ധരിപ്പിച്ചു കൂടുതൽ യുദ്ധ സന്നാഹമൊരുക്കുകയായിരുന്നു ചൈന

ഇതിനു മുൻപും ചൈനയുടെ ചതിയുടെ ചരിത്രം ഇന്ത്യ കണ്ടതാണ് ..1951 ല്‍ ഇന്ത്യ-ചൈന ഭായ് ഭായ് മുദ്രാവാക്യം ഉയര്‍ന്നു കേട്ടിരുന്ന നാളുകളിലാണ് ചൈന ടിബറ്റ് കൈവശപ്പെടുത്തിയത് .. സിങ്ക്യാംഗില്‍ നിന്ന് കാരക്കാഫ് നദിയുടെ താഴ്‌വരകളിലൂടെ ചൈന കണ്ടുപിടിച്ച പുതിയ വഴി ടിബറ്റന്‍ പീഠഭൂമിയിലേക്ക് എളുപ്പമാര്‍ഗ്ഗമായിരുന്നു.

അതിനാല്‍ ചൈനീസ് പട്ടാളം കടന്നു പോയ വഴികളിലൂടെ വാഹന ഗതാഗതത്തിനായി ഒരു പുതിയ പാത നിര്‍മ്മിക്കപ്പെട്ടു. 1951 ലാണ് ഇതിന്റെ ജോലികള്‍ രഹസ്യമായി ആരംഭിച്ചത്. ഈ നിര്‍മ്മാണ പ്രവര്‍ത്തനം ലോകം അറിഞ്ഞത് ഏറെ വൈകിയാണ് . 1956 ലാണ് ഇന്ത്യ പോലും ഇക്കാര്യം അറിഞ്ഞത്.

ലഡാക്കിലെ ഈ നിര്‍മ്മിതി ചരിത്രം മാറ്റി മറിച്ചു. ടിബറ്റിലെ ആത്മീയ മുന്നേറ്റവും, ആത്മീയാചാര്യന്‍ ദലൈലാമയുടെ ടിബറ്റില്‍ നിന്നുള്ള പലായനവും മക്മഹോന്‍ രേഖയെ തുടര്‍ന്നുള്ള തര്‍ക്കവുമെല്ലാം സ്ഥിതി വഷളാക്കി. 1959 മുതല്‍ പലതവണ ചൈനയും ഭാരതസൈന്യവുമായി ഏറ്റുമുട്ടലുകള്‍ ഉണ്ടായി. 1962 ല്‍ സൈന്യം നേരിട്ട ഏറ്റവും വലിയ പ്രശ്‌നം കാലാവസ്ഥയോടുള്ള പൊരുത്തപ്പെടലുകളും ആയുധ ദൗര്‍ലഭ്യവുമായിരുന്നു

1967ല്‍ നാഥുല ചുരത്തിന്റെ ഭാഗമായ യാക്ക്‌ലയില്‍ വച്ച് ഒരു പ്രകോപനവും കൂടാതെ ചൈനീസ് ഭടന്‍മാര്‍ ഭാരതീയ സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തു. പക്ഷെ 62 ലെ പാഠം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ പീരങ്കിപ്പട ചൈനീസ് ബങ്കറുകള്‍ക്കു മേലെ തീമഴ പെയ്യിച്ചു. ഒരുപാട് ചൈനീസ് ബങ്കറുകള്‍ തകര്‍ക്കപ്പെട്ടു. പിന്നീട് രണ്ടു രാജ്യങ്ങളും വെടിനിര്‍ത്തല്‍ അംഗീകരിച്ചു. ഭാരതത്തിനു 70 വീരപുത്രന്‍മാരെ നഷ്ടമായെങ്കില്‍ ചൈനയ്ക്കു 300 സൈനികരെയാണ് നഷ്ടമായത്.

നാഥുലാ ചുരത്തിലുണ്ടായ അന്നത്തെ നാണക്കേടിനു പകരം ചോദിക്കാന്‍ ചൈന പലപ്പോഴായി ശ്രമിച്ചുകൊണ്ടിരുന്നു.. അതിര്‍ത്തിയിലെ ചോലാ ചുരത്തിലാണ് അടുത്ത സംഭവമുണ്ടായത്. 1967 ഓക്ടോബര്‍ 1ന് ചൈനീസ് പട്ടാള കമാന്‍ഡറും രാഷ്ട്രീയ നേതൃത്വവും 15450 മത്തെ ഇന്ത്യന്‍ സെന്‍ട്രി പോസ്റ്റ് അവരുടെ അതിര്‍ത്തിയിലാണെന്ന് അവകാശപ്പെടും ഇന്ത്യൻ സൈനികനെ ആക്രമിക്കുകയും ചെയ്തു .

പത്തു ദിവസം നീണ്ടു നിന്ന പോരാട്ടത്തില്‍ ചോ ലാ ചുരത്തിന്റെ അതിര്‍ത്തി മേഖലയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്തേക്ക് ചൈനീസ് പട്ടാളത്തെ ആട്ടിയോടിക്കാന്‍ നമുക്കു കഴിഞ്ഞു.

ഗൽവാനിൽ ഇക്കഴിഞ്ഞ ജൂൺ 15ന് ഇന്ത്യ–ചൈന സംഘർഷമുണ്ടായ പട്രോൾ പോയിന്റ് 14ൽനിന്ന് ചൈനീസ് സേന ഏകദേശം രണ്ടു കിലോമീറ്ററോളം പിന്മാറിയെന്നായിരുന്നു റിപ്പോർട്ട് . ഇരു സേനകളും മുഖാമുഖം നിൽക്കുന്ന അവസ്ഥ ഒഴിവാക്കാനുള്ള മാറ്റം മാത്രമാണിതെന്നായിരുന്നു പ്രതിരോധവൃത്തങ്ങൾ നൽകിയ സൂചന. മുൻ അനുഭവം ഓർമയുള്ളതിനാൽത്തന്നെ ഇന്ത്യൻ സേന അതീവ ജാഗ്രത പുലർത്തുന്നുമുണ്ട്.

ചൈനയുടെ ഈ ‘ചതിയുടെ’ ഓർമകൾ മനസ്സിലുള്ളതിനാൽ ഗൽവാനിൽനിന്നുള്ള നിലവിലെ പിന്മാറ്റം ശാശ്വതമാണെന്ന് ഇന്ത്യയും പ്രതീക്ഷിക്കുന്നില്ല. അതിർത്തിയിലുടനീളം ഡ്രോൺ, യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ ഉപയോഗിച്ച് രാപ്പകൽ നിരീക്ഷണം തുടരുകയാണ്. രാത്രിക്കാഴ്ചയ്ക്കുള്ള അത്യാധുനിക സംവിധാനങ്ങൾ സജ്ജമാക്കിയ അപ്പാച്ചി ഹെലികോപ്റ്ററുകളും അതിർത്തിയിൽ നിരീക്ഷണപ്പറക്കൽ നടത്തുന്നുണ്ട്. മിഗ് 29 യുദ്ധ വിമാനങ്ങളും രാത്രിനിരീക്ഷണത്തിനു രംഗത്തുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി; മദ്യത്തിൻ്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി എഐസിസി ജനറൽ സെക്രട്ടറി  (37 minutes ago)

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (1 hour ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (1 hour ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (1 hour ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (2 hours ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (2 hours ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (2 hours ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (2 hours ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (2 hours ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (2 hours ago)

Malayali Vartha Recommends