Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

മരണത്തെ മുഖാമുഖം കണ്ട നിമിഷം! രാജ്യം വിളിച്ചാല്‍ ഏത് അതിര്‍ത്തിയിലും കാവലാകും ; ചൈനീസ് പട്ടാളത്തിന്റെ കൊടും ക്രൂരത അതിജീവിച്ച മലയാളി സൈനികന്‍ പറയുന്നു...

09 JULY 2020 05:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാനില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈനീസ് പട്ടാളം നടത്തിയ അതിക്രമം വളരെ ക്രൂരമായിരുന്നു. ആ ക്രൂര കൃത്യങ്ങൾ അരങ്ങേറിയിട്ട് ദിവസങ്ങള്‍ മാത്രമെ പിന്നിടുന്നുള്ളൂ. ചൈനയ്‌ക്ക് ശക്തമായ മറുപടി ഇന്ത്യയുടെ വീരയോദ്ധാക്കള്‍ നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തപ്പോഴും വ്യക്തമാക്കിയിരുന്നു.

ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ ചൈനീസ് പട്ടാളത്തിന്റെ ബന്ധനത്തില്‍ അകപ്പെടുകയും ക്രൂരമായ പീഡനങ്ങള്‍ നേരിടേണ്ടിവരികയും ചെയ്‌ത ഇന്ത്യന്‍ സൈനികരില്‍ ഒരു തിരുവനന്തപുരം സ്വദേശിയുമുണ്ട്. നെയ്യാറ്റിന്‍കര വെണ്‍പകല്‍ സ്വദേശിയായ എസ്. ശ്യാംലാല്‍. നിരായുധരായി ചൈനീസ് പട്ടാളത്തെ നേരിട്ട ഇന്ത്യന്‍ സൈനികസംഘാംഗമായിരുന്നു ശ്യാം. സംഘര്‍ഷം തുടങ്ങുമ്ബോള്‍ തന്നെ എല്ലാത്തിന്റെയും സാക്ഷി. ശ്യാമിനെയടക്കം12 ഇന്ത്യന്‍ സൈനികരെയാണ് ചൈനീസ് പട്ടാളം ബന്ധനസ്ഥരാക്കിയത്. പൈശാചികമായ പീഡനത്തിനാണ് പിന്നീട് ഇടയാകേണ്ടിവന്നതെന്ന് ശ്യാം പറയുന്നു. രണ്ടര ദിവസത്തോളം ക്രൂരമായ പീഡനമുറകള്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ പട്ടാളക്കുപ്പായമണിഞ്ഞ് ചൈനീസ് ഭീകരര്‍ അഴിച്ചുവിടുകയായിരുന്നു. പ്രാകൃതമായ ശിക്ഷാരീതികളായിരുന്നു പലതും.

ഇന്ത്യന്‍ കരസേനയിലെ ബിഹാര്‍ റെജിമെന്റ് 16ലെ നായക് ആണ് എസ്. ശ്യാം ലാല്‍. 12 വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് അദ്ദേഹത്തിന് കരസേനയില്‍ ജോലി ലഭിക്കുന്നത്. ഒന്നര വര്‍ഷം മുമ്ബായിരുന്നു ലേയില്‍ സേവനത്തിന് പോകുന്നത്. നാട്ടിലേക്ക് മടങ്ങി വരാനിരിക്കവെയായിരുന്നു കൊവിഡിന്റെ വരവ്. തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട സമ്ബൂര്‍ണലോക്ക്‌ഡൗണില്‍ ശ്യാം ലേയില്‍ തന്നെ തുടരുകയായിരുന്നു.

നമ്മുടെയെല്ലാം സങ്കല്‍പ്പങ്ങള്‍ക്കപ്പുറമുള്ള പീഡനമുറകള്‍ മനസിനും ശരീരത്തിനും ഏല്‍പ്പിച്ച മുറിവ് മായാതെ നില്‍ക്കുന്നതുകൊണ്ടുതന്നെ പലതും ഓര്‍ത്തെടുക്കാന്‍ ശ്യാമിന് ഏറെ പ്രയാസപ്പെടേണ്ടി വരുന്നു.

2020 ജൂണ്‍ 16നാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാനില്‍ ചൈനീസ് പട്ടാളവുമായുണ്ടായ സംഘര്‍ഷത്തില്‍ കേണല്‍ ഉള്‍പ്പടെ മൂന്ന് സൈനികര്‍ വീരമൃത്വുവരിച്ച ആ വാര്‍ത്ത രാജ്യം ഞെട്ടലോടെ കേട്ടത്. കേണല്‍ സന്തോഷ് ബാബു അടക്കം മൂന്ന് ധീരസൈനികരായിരുന്നു വീരചരമം അടഞ്ഞത്.

'പ്രകോപനം ഒന്നുംകൂടാതെ പൊടുന്നനെയായിരുന്നു ചൈനീസ് പട്ടാളത്തിന്റെ ആക്രമണം. ഇന്ത്യയുടെ അതിര്‍ത്തി കടന്നുകയറാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമത്തെ ഞങ്ങള്‍ തടഞ്ഞു. തുടര്‍ന്നുണ്ടായ രൂക്ഷമായ സംഘര്‍ഷത്തിലാണ് കേണല്‍ സന്തോഷ് ബാബുവിന് ജീവന്‍ ത്യജിക്കേണ്ടിവന്നത്. ചൈനീസ് പട്ടാളത്തിന്റെ കൊടിയ പീഡനങ്ങള്‍ക്കാണ് കേണല്‍ വിധേയനായി.ഇന്ത്യൻ സൈനികർ ശക്തമായി തിരിച്ചടിച്ചു. ചൈനീസ് പട്ടാളത്തിനും കനത്ത ആള്‍നാശമുണ്ടായി. എന്നാല്‍ ഞാനടക്കമുള്ള ഇരുപതോളം പേര്‍ അവരുടെ പിടിയിലായി. രണ്ട് ദിവസത്തോളം ചൈനീസ് പട്ടാളത്തിന്റെ ബന്ധനത്തില്‍. ചിന്തിക്കാന്‍ കഴിയാത്തവിധം കൊടിയ പീഡനങ്ങളാണ് ഞങ്ങളുടെ മേല്‍ അവര്‍ അഴിച്ചുവിട്ടത്തെന്ന് ശ്യാം പറയുന്നു.

എന്‍.എസ്.എസ് പ്രതിനിധി സഭാംഗവും നെയ്യാറ്റിന്‍കര യൂണിയന്‍ പ്രസിഡന്റുമായ കോട്ടുകാല്‍ കൃഷ്‌ണകുമാറിന്റെ ശക്തമായ പ്രവര്‍ത്തനഫലമാണ് ശ്യാമിന്റെ മോചനത്തിന് വഴി തുറന്നത്. സംഘര്‍ഷം ആരംഭിച്ച്‌ 17 ദിവസത്തോളം ശ്യാമിനെ കുറിച്ചുള്ള ഒരു വിവരവും വീട്ടുകാര്‍ക്ക് ലഭ്യമായിരുന്നില്ല. തുടര്‍ന്നാണ് കൃഷ്‌ണകുമാറിന്റെ നേതൃത്വത്തില്‍ ശശി തരൂര്‍ മുഖാന്തിരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ ബന്ധപ്പെടുന്നത്. പിന്നീട് വളരെ പെട്ടെന്ന് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രി തന്നെ നേരിട്ടിടപെട്ടതോടെയാണ് ശ്യാം അടക്കമുള്ള സൈനികരുടെ മോചനത്തിന് ചൈന തയ്യാറായത്. തുടര്‍ന്ന് ജൂണ്‍ 24നാണ് ശ്യാം നാട്ടിലെത്തിയത്. 14 ദിവസത്തോളമുള്ള ക്വാറന്റൈന്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായി.

ഒന്നും എന്നെ ബാധിക്കുന്നില്ല...രാജ്യം വിളിച്ചാല്‍ ഏത് അതിര്‍ത്തിയിലും കാവലായി ഞാന്‍ ഇനിയും പോകും. ഒരു മനുഷ്യായുസില്‍ മറക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലൂടെ കടന്നിട്ടും ഇന്ത്യന്‍ സൈനികന്‍ എന്ന തന്റെ ആത്മാഭിമാനത്തിനെ അണുകിടപോലും മാറ്റിമറിക്കാന്‍ ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ലെന്ന് ശ്യാം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി; മദ്യത്തിൻ്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി എഐസിസി ജനറൽ സെക്രട്ടറി  (37 minutes ago)

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (1 hour ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (1 hour ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (1 hour ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (2 hours ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (2 hours ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (2 hours ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (2 hours ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (2 hours ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (2 hours ago)

Malayali Vartha Recommends