കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സംയുക്ത സേനാ തലവനുമായും സേനാ തലവന്മാരുമായും ഇന്ന് കൂടിക്കാഴ്ച നടത്തും

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സംയുക്ത സേനാ തലവനുമായും സേനാ തലവന്മാരുമായും ഇന്ന് കൂടിക്കാഴ്ച നടത്തും. രാജ്യത്തിന്റെ മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും. തേസമയം, സേനാപിന്മാറ്റത്തെ തുടര്‍ന്ന് ഗല്‍വാന്‍ താഴ്വര, ഗോഗ്ര, ഹോട്ട് സ്പ്രിംഗ് എന്നീ പോയിന്റുകളില്‍ ഇരുസേനകള്‍ക്കും ഇടയില്‍ ഇപ്പോള്‍ മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ ബഫര്‍ സോണ്‍ ആയിക്കഴിഞ്ഞു. വ്യാഴാഴ്ചയാണ് ഗോഗ്രയിലെ പട്രോളിംഗ് പോയിന്റ് 17ല്‍നിന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പൂര്‍ണമായും പിന്മാറിയത്.
മൂന്ന് പോയിന്റുകളില്‍നിന്നുള്ള പിന്മാറ്റത്തിനുശേഷം ഇരുപക്ഷത്തുനിന്നുള്ള കോര്‍ കമാന്‍ഡര്‍മാരുടെ നേതൃത്വത്തിലുള്ള ചര്‍ച്ച അടുത്ത ദിവസങ്ങളില്‍ നടക്കും. എന്നാല്‍, പാങ്ങോംഗ് തടാകത്തിലെ ഫിംഗര്‍ നാലില്‍ നിന്ന് ചൈനീസ് സാന്നിധ്യം ഇപ്പോഴും പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല. ഇക്കാര്യം സൈനികതല ചര്‍ച്ചയിലും നയതന്ത്ര ചര്‍ച്ചയിലും വിഷയമാകും.
https://www.facebook.com/Malayalivartha


























