Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം ഏഴ് ജവാന്മാര്‍ കൊല്ലപ്പെട്ടു

12 APRIL 2015 02:51 PM IST
മലയാളി വാര്‍ത്ത.

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ പ്രത്യേക ദൗത്യസേനയിലെ ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ പത്ത് പേരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ഹെലികോപ്ടറില്‍ റായ്പൂരിലെ ആശുപത്രയിലേക്ക് കൊണ്ടുപോയി.
പ്‌ളാറ്റൂണ്‍ കമാന്‍ഡര്‍ ശങ്കര്‍ റാവു, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ രോഹിത് സോധി, മനോജ് ഭഗേല്‍, കോണ്‍സ്റ്റബിള്‍മാരായ വി.കെ. മോഹന്‍, രാജ്കുമാര്‍ മാര്‍കം, കിരണ്‍ ദേഷ്മുഖ്, രാജ്മന്‍ ടിക്കാം എന്നിവരാണ് കൊല്ലപ്പെട്ടത്.
സുക്മ ജില്ലയിലെ ദ്രോണപാല്‍ ചിന്തഗൂഫ മേഖലയില്‍ പിദ്‌മേദ് ഗ്രാമത്തില്‍ ഇന്നലെ രാവിലെ പത്ത് മണിയോടെ യാണ് ഏറ്റുമുട്ടല്‍ നടന്നത്. പതിയിരുന്ന മാവോയിസ്റ്റുകള്‍ 61 അംഗ ദൗത്യ സംഘത്തെ ആസൂത്രിതമായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ദൗത്യസേന തിരിച്ചടിച്ചു. മാവോയിസ്റ്റ് സംഘത്തില്‍ നൂറോളം പേരുണ്ടായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട വെടിവയ്പില്‍ മാവോയിസ്റ്റുകള്‍ ആരും കൊല്ലപ്പെട്ടില്ലെന്നാണ് അറിയുന്നത്. മരിച്ച പൊലീസുകാരുടെ ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ കൊള്ളയടിച്ചതായും റിപ്പോര്‍ട്ടുണ്ട്.
യുവ ഗോത്ര നേതാവായ ഹിദ്മ നയിക്കുന്ന മാവോയിസ്റ്റുകളുടെ രണ്ടാം ബറ്റാലിയന്റെ താവളമാണ് ഏറ്റുമുട്ടല്‍ നടന്ന പ്രദേശം. മാവോയിസ്റ്റുകളുടെ ദണ്ഡകാരണ്യ മേഖലാ കമ്മിറ്റി അംഗവുമാണ് ഹിദ്മ.
കഴിഞ്ഞകുറേ മാസങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും കടുത്ത ആക്രമണമാണിത്. സി.ആര്‍.പി.എഫിന്റെ രണ്ട് ടീമുകള്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (5 minutes ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (26 minutes ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (36 minutes ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (42 minutes ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (49 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (1 hour ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (1 hour ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (3 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (6 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (6 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (6 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (7 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (7 hours ago)

Malayali Vartha Recommends