കോവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ച് മന്ത്രാലയം പ്രസിദ്ധീകരിച്ച രേഖ തിരുത്തി
ഇന്ത്യയില്‍ ഏപ്രിലില്‍ത്തന്നെ നിയന്ത്രിത അളവില്‍ സമൂഹവ്യാപനം ഉണ്ടായെന്നു സ്ഥിരീകരിച്ച ഔദ്യോഗികരേഖ ആരോഗ്യ മന്ത്രാലയം തിരുത്തി.
സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ധന് ആവര്‍ത്തിച്ചതിനു പിന്നാലെയാണിത്.
ഇക്കഴിഞ്ഞ 4-ാം തീയതി മാനസികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു മന്ത്രാലയം പ്രസിദ്ധീകരിച്ച മാര്‍ഗരേഖയിലാണ് സമൂഹവ്യാപനം സ്ഥിരീകരിച്ചത്. ഇതുള്‍പ്പെടുന്ന ആമുഖഭാഗമാണ് ഇപ്പോള്‍ ഒഴിവാക്കിയത്.
ചില സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ രോഗവ്യാപനം ഉണ്ടായിരിക്കാമെന്നും അതു സമൂഹവ്യാപനമല്ലെന്നുമാണു കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം പ്രതികരിച്ചത്.
https://www.facebook.com/Malayalivartha