Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിശാഖപട്ടണം ചുവന്നു, സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സിന് നാളെ ചെങ്കൊടി ഉയരും

13 APRIL 2015 08:14 AM IST
മലയാളി വാര്‍ത്ത.

സി.പി.എം  പാര്‍ട്ടി കോണ്‍ഗ്രസ്സിന് ചൊവ്വാഴ്ച വിശാഖപട്ടണത്ത് ചെങ്കൊടി ഉയരും. വിശാഖപട്ടണം പോര്‍ട്ട് സ്‌റ്റേഡിയത്തിനോടനുബന്ധിച്ചുള്ള കലാവാണി ഇന്‍ഡോര്‍സ്‌റ്റേഡിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഹാളിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുക. ചൊവ്വാഴ്ച 10 മണിക്ക് കൊടി ഉയര്‍ത്തും. 10.30നാണ് ഉദ്ഘാടനസമ്മേളനം.ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ചുമതലയുള്ള പൊളിറ്റ് ബ്യൂറോ അംഗവും ആന്ധ്രപ്രദേശ് സെക്രട്ടറിയുമായ ബി. രാഘവുലു പറഞ്ഞു. പ്രതിനിധികള്‍ ഞായറാഴ്ച എത്തിത്തുടങ്ങി. കേരളത്തില്‍നിന്നുള്ള പ്രതിനിധികള്‍ തിങ്കളാഴ്ച ഉച്ചയോടെ എത്തും.വിപ്ലവപ്രസ്ഥാനത്തിന്റെ കാല്‍ച്ചുവട്ടിലെ മണ്ണിളകിപ്പോവുന്നുണ്ടെന്ന തിരിച്ചറിവിലാണ് 21 പാര്‍ട്ടികോണ്‍ഗ്രസ്സിന് വിശാഖപട്ടണത്ത് കൊടിയേറുന്നത്. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ അടിത്തറയും ജനപിന്തുണയും ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളാവും പ്രധാനമായും ഉണ്ടാവുക. നിലവിലെ സെക്രട്ടറി പ്രകാശ് കാരാട്ടിനുപകരം പുതിയ സെക്രട്ടറിയെയും പാര്‍ട്ടികോണ്‍ഗ്രസ്സ് തീരുമാനിക്കും.ജനവരിയില്‍ ഹൈദരാബാദില്‍ ചേര്‍ന്ന കേന്ദ്രക്കമ്മിറ്റി അംഗീകരിച്ച 20 പേജുള്ള അടവുനയരേഖ പാര്‍ട്ടികോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കും. മോദിസര്‍ക്കാറിന്റെ നവ ഉദാരവത്കരണനയങ്ങള്‍ക്കും ജനവിരുദ്ധ ഓര്‍ഡിനന്‍സുകള്‍ക്കുമെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് സമ്മേളനത്തില്‍ അന്തിമരൂപം നല്‍കും. അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള പാര്‍ട്ടി നിലപാടുകളും നയങ്ങളും ചര്‍ച്ചാവിഷയമാവും. സമാപനദിവസമായ 19ന് വൈകിട്ട് ആര്‍.കെ ബീച്ചില്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചും ഉണ്ടാകും.
എന്നാല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ് രാമചന്ദ്രപിള്ളയെ പി്ന്തുണച്ച് ആന്ധ്രായിലെ ഒരു വിഭാഗം രംഗത്തെത്തിയത് നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്. മാത്രമല്ല സമ്മേളനത്തില്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കാന്‍ സീതാറാം യെച്ചൂരി ഇല്ല എന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ അടവു നയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കാരണം. പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രന്‍ പിള്ളയുമാകും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുക.കഴിഞ്ഞ പാര്‍ട്ടികോണ്‍ഗ്രസില്‍ രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചത് സീതാറാം യെച്ചൂരിയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 3.30ന് പൊളിറ്റ് ബ്യൂറോയും 5.30ന് കേന്ദ്രക്കമ്മിറ്റിയും ചേര്‍ന്ന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ നടപടിക്രമങ്ങളില്‍ ധാരണയാകും. മൂന്ന് പ്രധാന റിപ്പോര്‍ട്ടുകളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ വരുന്നത്. റിപ്പോര്‍ട്ട് അവതരണംസംബന്ധിച്ച് കേന്ദ്രഘടകം തീരുമാനമെടുത്തിട്ടുണ്ട്. രണ്ട് റിപ്പോര്‍ട്ടുകള്‍ പ്രകാശ് കാരാട്ടും ഒരെണ്ണം എസ്. രാമചന്ദ്രന്‍ പിള്ളയും അവതരിപ്പിക്കുമെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (2 minutes ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (8 minutes ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (29 minutes ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (39 minutes ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (45 minutes ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (52 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (1 hour ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (1 hour ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (3 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (6 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (6 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (6 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (7 hours ago)

Malayali Vartha Recommends