Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുബ്രഹ്മണ്യന്‍ സ്വാമിയെ ബിജെപിയില്‍ നിന്നും നീക്കാന്‍ ശ്രമം, ബിജെപിയില്‍ നിന്നും തന്നെ നീക്കാന്‍ ഗൂഢാലോചനകള്‍ നടക്കുന്നതായി സുബ്രഹ്മണ്യന്‍ സ്വാമി

13 APRIL 2015 08:44 AM IST
മലയാളി വാര്‍ത്ത.

സുബ്രഹ്മണ്യന്‍ സ്വാമിയെയും പാര്‍ട്ടിയില്‍ നിന്നും എങ്ങനെയെങ്കിലും തുരത്തണമെന്നാണ് ബിജെപിയുടെ ഇപ്പോഴത്തെ ഏക ലക്ഷ്യം. അതിനായി പാര്‍ട്ടിക്കുള്ളില്‍ തീരുമാനങ്ങളെടുക്കുന്നുണ്ടെന്നാണ് സൂചന. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാനുള്ള കര്‍മപരിപാടി രൂപീകരിക്കാന്‍ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയുടെ പ്രത്യേക യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു നിര്‍വാഹക സമിതിയംഗമായ സുബ്രഹ്മണ്യന്‍ സ്വാമി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കു കത്തയച്ചിരുന്നു.

അതൊടൊപ്പം തന്നെ ഇന്ത്യ ഫ്രാന്‍സില്‍ നിന്നു റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനെതിരെയും സ്വാമി പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറുമായി ഇന്ത്യ മുന്നോട്ടു പോയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കിയിരുന്നത്. എയര്‍ക്രാഫ്റ്റുകളില്‍ മോശം പ്രകടനത്തിനു പേരുകേട്ടതാണ് റാഫേല്‍ യുദ്ധവിമാനങ്ങളെന്ന് സ്വാമി ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

കരാറുമായി മുന്നോട്ടു പോകരുതെന്ന് പ്രധാനമന്ത്രിയോടു അഭ്യര്‍ഥിച്ചിരുന്നതായി സ്വാമി പറയുഞ്ഞിരുന്നു. മുന്‍ യുപിഎ സര്‍ക്കാരിന്റെ സമയത്താണ് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനു ചര്‍ച്ചകള്‍ തുടങ്ങിയതും. ബിജെപിയുമായി അത്രമാത്രം ബന്ധം ഉണ്ടായിട്ടും മോഡിയുമായി വ്യക്തിപരമായ അടുപ്പവും ഉണ്ടായിട്ടും കേന്ദ്ര സര്‍ക്കാരില്‍ ഔദ്യോഗിക പദവികള്‍ ലഭിക്കുന്നില്ലെന്നതാണ് സ്വാമിയുടെ പ്രധാന പരാതി. തന്റെ എല്ലാ ആഗ്രഹങ്ങള്‍ക്കും തടസ്സം നില്‍ക്കുന്നത് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണെന്നാണ് സ്വാമി പറയുന്നത്.
സ്വാമിയോട് യാതൊരു ദേഷ്യമില്ലെന്നും രാജ്യസഭാ പ്രവേശനത്തിനു സഹായിക്കാമെന്നും ജയ്റ്റ്‌ലി ഉറപ്പുനല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ജനതാ പാര്‍ട്ടി അധ്യക്ഷനായിരിക്കെയാണ് മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് സ്വാമി ബിജെപിയില്‍ പുനഃപ്രവേശനത്തിനു വഴിയൊരുക്കിയത്. സ്വാമിയെ ബിജെപിയില്‍ അംഗമാക്കുന്നതില്‍ ജയ്റ്റ്‌ലിയ്ക്കും ചില നേതാക്കള്‍ക്കും എതിര്‍പ്പുണ്ടായിരുന്നതായാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (5 minutes ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (26 minutes ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (36 minutes ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (42 minutes ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (49 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (1 hour ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (1 hour ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (3 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (6 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (6 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (6 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (7 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (7 hours ago)

Malayali Vartha Recommends