എട്ട് പുതിയ കേന്ദ്രമന്ത്രിമാര്, ഓസ്‌കാര്‍ ഫര്‍ണാണ്ടസിന് ഉപരിതലഗതാഗത വകുപ്പ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് റെയില്‍വേ, കാബിനറ്റ്റാങ്കോടെ ഗിരിജവ്യാസ്

എട്ട് പുതിയ കേന്ദ്രമന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചു. ഓസ്‌കാര്‍ ഫര്‍ണാണ്ടസ്, ഗിരിജ വ്യാസ്, ശിശ്‌റാം ഓല, കെ.എസ് റാവു എന്നിവര്‍ കാബിനറ്റ് റാങ്കോടെ മന്ത്രിസഭയിലെത്തി. ഇതില്‍ ഓസ്‌കാര്‍ ഫര്‍ണാണ്ടസും, ശിശ്‌റാം ഓലയും ഒന്നാം യു.പി.എ സര്‍ക്കാരിലും മന്ത്രിമാരായിരുന്നു. സന്തോഷ് ചൗധരി, മാണിക് റാവു ഗവിറ്റ്, ഇ.എം.എസ് നാച്ചിയപ്പന്‍, ജെ.ഡി ശീലം എന്നിവരാണ് പുതിയ സഹമന്ത്രിമാര്‍.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന രാജസ്ഥാനാണ് പുന:സംഘടനയില്‍ ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നത്. പ്രമുഖ ജാട്ട് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശിശ്‌റാം ഓല തൊഴില്‍വകുപ്പുമായി വീണ്ടും മന്ത്രിസഭയിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശ്വസ്തയായ ഗിരിജ വ്യാസിന് കാബിനറ്റ് റാങ്കും പ്രധാനപ്പെട്ട വകുപ്പുകളായ നഗരവികസനം, ഭവനം, ചേരിനിര്‍മാര്‍ജനം എന്നിവയുടെ ചുമതലയും ലഭിച്ചു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് റെയില്‍വേയുടെ ചുമതല നല്‍കി.
എ.ഐ.സി.സി പുന:സംഘടനയില്‍ യുവനിരക്ക് പ്രാതിനിധ്യം നല്‍കിയപ്പോള്‍ മന്ത്രിസഭയില്‍ പ്രവേശനം കിട്ടിയവര്‍ ഏറെയും വന്ദ്യവയോധികരാണ്. സി.പി. ജോഷി കൈകാര്യം ചെയ്തിരുന്ന ഉപരിതലഗതാഗതം ഓസ്‌കാര്‍ ഫര്‍ണാണ്ടസിന് നല്‍കിയപ്പോള്‍ ആദ്യമായി മന്ത്രിസഭയിലെത്തുന്ന കെ.എസ് റാവുവിന് ടെക്‌സ്‌റ്റൈല്‍സ് വകുപ്പാണ് ലഭിച്ചത്. കഴിഞ്ഞ തവണ മന്ത്രിസഭ പുന:സംഘടിപ്പിച്ചപ്പോള്‍ മന്ത്രിസ്ഥാനം കിട്ടാത്തതില്‍ പ്രതിഷേധിച്ച് രാജി ഭീഷണി മുഴക്കി വ്യക്തി കൂടിയാണ് കെ.എസ് റാവു
https://www.facebook.com/Malayalivartha