പിഞ്ചു കുരുന്നിനോടുള്ള ക്രൂരത അല്പം കടുത്ത പോയി! പെണ്‍കുഞ്ഞിനെ കണ്ടെത്തിയത് ജീവനോടെ കുഴിച്ചിട്ട നിലയില്‍; നടുക്കം വിട്ടുമാറാതെ നാട്ടുകാർ

മഹാരാഷ്ട്രയിലെ നന്ദെദ് ജില്ലയ്ക്ക് സമീപത്തെ ഗ്രാമത്തില്‍ നവജാതശിശുവായ പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.
കുഞ്ഞിനെ പ്രദേശവാസികള്‍ ചേര്‍ന്ന് കുഴിയില്‍ നിന്ന് പുറത്തേക്ക് എടുക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം. കുഞ്ഞിനെ കുഴിയില്‍ നിന്നെടുക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഔറംഗബാദ് എംപി ഇംതിയാസ് പട്ടേലും പങ്കു വച്ചിട്ടുണ്ട്.
വിശദമായ അന്വേഷണം നടത്താന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്.
'പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കാര്യം നമ്മള്‍ അതീവ ഗൗരവമായി എടുത്തിട്ടുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ കുറ്റവാളികളായവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം' എന്നായിരുന്നു എംപിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha
























