കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുമതി ലഭിച്ച നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണരീതിയിലുള്ള ആശയവിനിമയം സാധ്യമായില്ലെന്ന് ഇന്ത്യ

ചാരപ്രവര്‍ത്തനം ആരോപിച്ച് വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് പാക്ക് ജയിലില്‍ തുടരുന്ന ഇന്ത്യക്കാരനായ കുല്‍ഭൂഷണ്‍ ജാദവിനെ (50) കാണാന്‍ അനുമതി ലഭിച്ച നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണരീതിയിലുള്ള ആശയവിനിമയം സാധ്യമായില്ലെന്ന് ഇന്ത്യ. നിയമകാര്യങ്ങളില്‍ കുല്‍ഭൂഷണെ പ്രതിനിധീകരിക്കുന്നതിന് അദ്ദേഹത്തിന്റെ അനുവാദം വാങ്ങുന്നതില്‍നിന്ന് പാക്കിസ്ഥാന്‍ ഇന്ത്യയെ തടഞ്ഞു. പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ കുല്‍ഭൂഷണ്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നെന്നും ഇന്ത്യ വ്യക്തമാക്കി.
നിബന്ധനകള്‍ ഇല്ലാതെ 2 മണിക്കൂര്‍ കൂടിക്കാഴ്ച നടത്താന്‍ അനുമതി നല്‍കുമെന്നായിരുന്നു പാക്ക് വിദേശകാര്യ മന്ത്രാലം അറിയിച്ചിരുന്നത്. എന്നാല്‍ ചുറ്റും പാക്ക് ഉദ്യോഗസ്ഥരും ക്യാമറയും ഉണ്ടായിരുന്നതിനാല്‍ തുറന്ന സംഭാഷണം സാധ്യമായില്ല. തന്മൂലം കൂടിക്കാഴ്ച വിശ്വാസയോഗ്യമല്ലാത്തതിനാല്‍ പ്രതിഷേധം അറിയിച്ച് നയതന്ത്ര ഉദ്യോഗസ്ഥര്‍ മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിയിച്ചു.
പാക്കിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവുമായി രണ്ടു മണിക്കൂര്‍ സമയത്തെ കൂടിക്കാഴ്ചയ്ക്കാണ് വ്യാഴാഴ്ച അനുമതി നല്‍കിയത്. ഇതു രണ്ടാം തവണയാണ് കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുന്നത്. ഇതിനു മുന്നോടിയായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗ്ഥര്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ആദ്യ കൂടിക്കാഴ്ച നടന്നത്. അറസ്റ്റിലേയ്ക്കു നയിച്ച സാഹചര്യമുള്‍പ്പെടെ ജാദവിനു പറയാനുള്ളതു കേള്‍ക്കാനും അതുവഴി നിയമപരമായ സഹായം നല്‍കാനും ഇന്ത്യയ്ക്കു കഴിയുമെന്നതാണ് കൂടിക്കാഴ്ച വഴിയുള്ള നേട്ടം.
പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ കുല്‍ഭൂഷണ്‍ ജാദവ് തയാറാകുന്നില്ലെന്നും ദയാഹര്‍ജിയുമായി മുന്നോട്ടു പോകുന്നതിനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും പാക്കിസ്ഥാന്‍ കഴിഞ്ഞയാഴ്ച അവകാശപ്പെട്ടിരുന്നു. വധശിക്ഷയ്‌ക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുന്നതിനുള്ള സമയം ജൂലൈ 20-ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും കുല്‍ഭൂഷണുമായി കൂടിക്കാഴ്ചയ്ക്ക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അവസരം ലഭിക്കുന്നത്.
രാജ്യാന്തര കോടതിയുടെ നിര്‍ദേശം അനുസരിക്കാനുള്ള പാക്കിസ്ഥാന്റെ വിമുഖതയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാക്കി, പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ കുല്‍ഭൂഷണ്‍ ജാദവ് തയാറാകുന്നില്ലെന്ന പാകിസ്ഥാന്റെ വാദം ഇന്ത്യ തള്ളി. കുല്‍ഭൂഷന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്നും ശിക്ഷ നടപ്പാക്കരുതെന്നും രാജ്യാന്തര കോടതി പാക്കിസ്ഥാന് കഴിഞ്ഞ ജൂലൈയില്‍ നിര്‍ദേശം നല്‍കിയിരുന്നു. ചാരവൃത്തി ആരോപിച്ചാണ് മുന്‍ നാവികസേനാ ഓഫിസറായ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചത്. എന്നാല്‍ വ്യാപാരത്തിന് ഇറാനില്‍ പോയ ജാദവിനെ തട്ടിക്കൊണ്ടുപോയി, കുറ്റം കെട്ടിച്ചമച്ചുവെന്നാണ് ഇന്ത്യയുടെ വാദം.
https://www.facebook.com/Malayalivartha






















