കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കിഴക്കൻ ലഡാഖിൽ സന്ദര്‍ശനം നടത്തുന്നു...സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും കരസേന മേധാവി ജനറൽ എം.എം.നരവനെയും പ്രതിരോധമന്ത്രിക്കൊപ്പമുണ്ട്

കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കിഴക്കൻ ലഡാഖിൽ സന്ദര്‍ശനം നടത്തുന്നു.സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും കരസേന മേധാവി ജനറൽ എം.എം.നരവനെയും പ്രതിരോധമന്ത്രിക്കൊപ്പമുണ്ട്. നാളെ ശ്രീനഗറും പ്രതിരോധമന്ത്രി സന്ദർശിക്കും.ചൈനയുമായി സംഘര്‍ഷമുണ്ടായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാഖിൽ എത്തി സൈനീകരെ അഭിസംബോധന ചെയ്തിരുന്നു.
അതിന് പിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനമുണ്ടായിരിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശന പരിപാടിയാണ് നിശ്ചയിച്ചിരിക്കുന്നത്.
ഗൽവാൻ താഴ്‍വരയിൽ ഇന്ത്യ ചൈന സംഘർഷത്തിന് പിന്നാലെ ജൂലൈ ആദ്യവാരം പ്രതിരോധമന്ത്രി ലഡാക്കിലെത്താൻ തീരുമാനിച്ചിരുന്നെങ്കിലും സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു.
ചൈന പല മേഖലകളില്‍ നിന്നും പിന്മാറ്റം തുടരുകയാണ്. ഗല്‍വാന്‍ താഴ്‌വര, ഫിംഗര്‍ 4, പാംഗോങ് തടാകം തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് ചൈന കിലോമീറ്ററുകളോളം പിന്മാറിയത്. .. കിഴക്കൻ ലഡാക്കിൽ പൂർണമായ സേനാപിന്മാറ്റത്തിന് തുടർന്നും നടപടിയെടുക്കുമെന്ന് ഇന്ത്യ ചൈന കോർ കമാൻഡർമാരുടെ ചൊവ്വാഴ്ച്ച നടന്ന യോഗത്തിൽ ധാരണയായിരുന്നു..
ഇതിനിടെയാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം.അദ്ദേഹം ഫോർവാർഡ് പോസ്റ്റുകൾ സന്ദർശിച്ചു. ചൈന അതിർത്തിയിൽ നിന്ന് പിന്മാറുകയാണെങ്കിലും പാതകളുടെ നിർമാണം നടക്കുന്നതിനാൽ ചൈനീസ് നിരീക്ഷണം ഇപ്പോഴും തുടരുന്നുണ്ട്.
അതിർത്തിയിൽ 32 റോഡുകളുടെ നിർമാണം നടക്കുന്നുണ്ട്. അതിർത്തിയിലെ അവസ്ഥ അവലോകനം ചെയ്യാനായാണ് ഈ സമയത്ത് പ്രതിരോധ മന്ത്രി സന്ദർശനം നടത്തുന്നതെന്നാണ് വിവരം. സൈനികർക്കിടയിൽ ചൈനയുമായുണ്ടായ സംഭാഷണത്തിന്റെ സന്ദേശമെത്തിക്കുകയെന്ന ചുമതലയും രാജ്‌നാഥ് സിംഗിനുണ്ട്.
പ്രതിരോധ മന്ത്രി അതിർത്തി മേഖലയിൽ വ്യോമനിരീക്ഷണവും നടത്തും. സൈന്യത്തിന്റെ അഭ്യാസങ്ങള്‍ക്കും പ്രതിരോധമന്ത്രി സാക്ഷ്യം വഹിച്ചു. ലഡാക്കിലെ സൈനിക വിന്യാസം ഇന്ത്യ ഉടന്‍ പിന്‍വലിക്കില്ലെന്നാണ് സൂചന. ഇരുഭാഗത്തുനിന്നും തര്‍ക്കങ്ങള്‍ പരിഹരിച്ചതിന് ശേഷം മാത്രമേ സൈനികരെയും ആയുധങ്ങളും ഇന്ത്യ പിൻവലിക്കൂ
നാളെ ജമ്മു കശ്മീരും പ്രതിരോധ മന്ത്രി സന്ദർശിക്കും. പിന്നീടാണ് ഡൽഹിക്ക് യാത്ര തിരിക്കുക. തിങ്കളാഴ്ച ചേരുന്ന സുരക്ഷാ സമിതി യോഗം, പ്രതിരോധ സമിതി യോഗം എന്നിവയിൽ തന്ത്രപ്രധാനമായ നീക്കങ്ങൾ ചർച്ച ചെയ്യും. കഴിഞ്ഞ മൂന്നാം തിയതിയായിരുന്നു പ്രതിരോധ മന്ത്രിയുടെ സന്ദർശനം നിശ്ചയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി അന്ന് സന്ദർശനം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു
https://www.facebook.com/Malayalivartha
























