പാകിസ്താന്റെ പാക്ക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ മൂന്നു ഗ്രാമീണര്‍ കൊല്ലപ്പെട്ടു

പാകിസ്താന്റെ പാക്ക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ മൂന്നു ഗ്രാമീണര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ 3 പേരാണ് കൊല്ലപ്പെട്ടത്. ഗുല്‍പുര്‍ സെക്ടറില്‍ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള കര്‍മാര ഗ്രാമത്തിലെ വീടിനു മുകളില്‍ ഷെല്‍ പതിച്ചാണ് മുഹമ്മദ് റഫീഖ് (58), ഭാര്യ റഫിയ (50), മകന്‍ ഇര്‍ഫാന്‍ (15) എന്നിവര്‍ കൊല്ലപ്പെട്ടത്.
സമീപ വീടുകള്‍ക്കു നാശമുണ്ട്. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് വെടിനിര്‍ത്തല്‍ ലംഘിച്ചു കനത്ത ഷെല്ലാക്രമണത്തിനു പാക്കിസ്ഥാന്‍ മുതിര്‍ന്നത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
"
https://www.facebook.com/Malayalivartha























