ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 34,884 പേര്‍ക്ക് കോവിഡ് ... രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10,38,716 ആയി

ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 34,884 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 671 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ശനിയാഴ്ചയോടെ 10,38,716 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിട്ട കണക്കാണിത്.3,58,692 പേര്‍ നിലവില്‍ ചികിത്സയിലാണ്. 6,53,751 പേര്‍ രോഗമുക്തരായി.
26,273 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ 2,92,589 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 11,452 പേര്‍ മരിച്ചു. മഹാരാഷ്ട്രക്കു പിന്നാലെ കോവിഡ് രൂക്ഷമായി ബാധിച്ച തമിഴ്‌നാട്ടില്‍ 1,60,907 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,315 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്ത 1,20,107 കോവിഡ് കേസുകളില്‍ 3571 പേരാണ് മരണത്തിന് കീഴടങ്ങിയത്.
"
https://www.facebook.com/Malayalivartha























