ഭൂമിയെ സന്ദര്‍ശിക്കാന്‍ രണ്ട് ബഹിരാകാശ ശിലകള്‍ കടന്നു വരുന്നു; വലിയ അപകടമില്ലാതെ കടന്നുപോകുമെന്ന് നാസ

ഭൂമിയെ സന്ദര്‍ശിക്കാന്‍ രണ്ട് ബഹിരാകാശ ശിലകള്‍ വരുന്നു. എന്നാൽ ഇവ വലിയ അപകടമില്ലാതെ കടന്നുപോകുമെന്നും നാസ. അടുത്ത രണ്ട് ദിവസങ്ങളിലായിട്ടാണ് രണ്ട് ബഹിരാകാശ ശിലകള്‍ ഭൂമിയെ കടന്ന് പോകുന്നത് . 2016 ഡിവൈ30, 2020 എംഇ3 എന്നീ ശിലകളാണ് കടന്ന് പോകുന്നതെന്ന് നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) പറയുന്നത് . ഇന്ത്യന്‍ സമയം ജൂലൈ 19-ന് രാവിലെ 10.02-ന് ആദ്യത്തെ ശില 2016 ഡിവൈ30 കടന്നു പോകുമ്ബോള്‍ രണ്ടാമത്തേത് തിങ്കളാഴ്ച്ച രാവിലെ 2.51-നും ഭൂമിയെ കടന്ന് പോകും. 15 അടി വീതിയാണ് 2016 ഡിവൈ30-ന് ഉള്ളത്. 2020എംഇ3-യ്ക്ക് 131 അടിയും വീതിയുണ്ട്.
മണിക്കൂറില്‍ 54,000 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന 2016 ഡിവൈ30 ഭൂമിയില്‍ നിന്നും 3.4 മില്ല്യണ്‍ കിലോമീറ്റര്‍ അകലെ കൂടിയാണ് യാത്ര ചെയ്യുന്നത്. അതേസമയം, 2020എംഇ3-യ്ക്ക് വേഗത കുറവാണ്. മണിക്കൂറില്‍ 16,000 കിലോമീറ്ററാണ് വേഗത. , ഭൂമിയില്‍ നിന്നും ഏറെ അകലെ 5.6 മില്ല്യണ്‍ കിലോമീറ്ററിന് അപ്പുറത്തു കൂടിയാണ് പോകുന്നത്.
https://www.facebook.com/Malayalivartha























