അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ 23 മുതല്‍

കൊവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ തുടങ്ങാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിച്ചതിനാൽ ഇന്ത്യയിലേക്കുള്ള യാത്രാ വിമാന സര്‍വീസുകള്‍ ജൂലൈ 23-ന് പുനരാരംഭിക്കുമെന്ന് യുഎസ് ട്രാന്‍സ്‍പോര്‍ട്ടേഷന്‍ വകുപ്പ് അറിയിച്ചു.
ചാര്‍ട്ടര്‍ വിമാന സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ മുന്‍കൂട്ടി അനുമതിയ്ക്കായി അപേക്ഷിക്കണമെന്ന ഉത്തരവ് പിന്‍വലിക്കുകയാണെന്നും ട്രാന്‍സ്‍പോര്‍ട്ടേഷന്‍ വിഭാഗം അറിയിച്ചു. യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് ചാര്‍ട്ടര്‍ വിമാനം സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യക്ക് അനുമതി നല്‍കിയതായും അവര്‍ അറിയിച്ചു.
യുഎസ്-ഇന്ത്യ വ്യോമ ഗതാഗത കരാറിന് കീഴില്‍ യുഎസ് വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താനുള്ള അവസരം ഒരുക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എല്ലാ ഷെഡ്യൂള്‍ഡ് വിമാന സര്‍വീസുകളും റദ്ദാക്കിയ ഇന്ത്യന്‍ സര്‍ക്കാര്‍ ചാര്‍ട്ടര്‍ സര്‍വീസുകള്‍ നടത്താന്‍ യുഎസ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല.
https://www.facebook.com/Malayalivartha























