ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ ഡോക്ടര്‍ ചമഞ്ഞെത്തിയ 25 വയസ്സുകാരൻ പീഡിപ്പിച്ചു ..

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ ഡോക്ടര്‍ ചമഞ്ഞെത്തിയ 25 വയസ്സുകാരൻ പീഡിപ്പിച്ചു .. മഹാരാഷ്ട്രയില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ആണ് സംഭവം .. നവി മുംബൈയിലെ പിന്‍വലിലായിരുന്നു 40 വയസുകാരിയെ പീഡനത്തിനിരയാക്കിയത്.
ഡോക്ടറാണെന്ന് പരിചയപ്പെടുത്തി നിരീക്ഷണ കേന്ദ്രത്തിൽ എത്തിയ 25 കാരനാണ് യുവതിയെ പീഡിപ്പിച്ചത്. ഇയാളെ തിരിച്ചറിഞ്ഞതായാണ് സൂചന.
യുവതിയുടെ അടുത്തെത്തിയ ഇയാള്‍ കൊറോണ പരിശോധന റിപ്പോര്‍ട്ടുകളെല്ലാം പരിശോധിച്ചു. തനിക്ക് ശരീര വേദനയുണ്ടെന്ന് യുവതി പറഞ്ഞിരുന്നു. തുടര്‍ന്ന് പരിശോധനക്കെന്ന വ്യാജേന ഇയാള്‍ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha























