ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫിസിന് മുന്നില്‍ ആത്മഹത്യാ ശ്രമം; തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയുടെയും മകളുടെയും നില ഗുരുതരം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫിസിന് മുന്നില്‍ ആത്മഹത്യാ ശ്രമം. അമ്മയും മകളുമാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത് . അമേത്തിയിലെ ജാമോ പ്രദേശത്തെ ഭൂമി തര്‍ക്ക കേസില്‍ പോലിസ് വീഴ്ച്ച പറ്റി എന്ന് ആരോപിച്ചാണ് ആത്മഹത്യ ശ്രമം നടത്തിയത് . ഗുരുതരമായി പൊള്ളലേറ്റ ഇവരെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു . ഇരുവരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്നലെ വൈകുന്നേരം 5.40 ഓടെയാണ് സംഭവം അരങ്ങേറിയത് . നിയമസഭയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫിസായ ലോക് ഭവനും സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരിക്കുകയും ചെയ്തു . ജാമോ പ്രദേശത്തുള്ള ഗ്രാമത്തില്‍ അയല്‍വാസിയുമായുള്ള ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ഈ സംഭവം നടന്നിരിക്കുന്നത് . അയല്‍വാസികളെ ഭൂമിയില്‍ നിന്ന് ഒഴിവാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപണമുയർത്തി . ഞങ്ങളുടെ പരാതിയില്‍ പൊലിസ് നടപടി സ്വീകരിച്ചില്ലെന്നും ഉപദ്രവിക്കാന്‍ അയല്‍വാസിയുമായി ഒത്തുകളിക്കുകയാണെന്നും അവർ വ്യക്തമാക്കി. സ്വത്ത് തര്‍ക്കം പരിഹരിക്കാന്‍ പോലീസ് ഇടപെട്ടില്ല എന്ന കാരണത്താലാണ് ഇത് സംഭവിച്ചത്.
https://www.facebook.com/Malayalivartha























