പ്രണയം വേണ്ടെന്ന് വച്ചതിന് കാമുകിയെ കാമുകന്‍ കുത്തിക്കൊന്നു; തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ അച്ഛനും പരിക്കേറ്റു

പ്രണയം വേണ്ടെന്ന് വച്ചതിന് കാമുകിയെ കാമുകന്‍ കുത്തിക്കൊന്നു. കോയമ്ബത്തൂരിലെ പേരൂരിലാണ് സംഭവം. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ അച്ഛനും പരിക്കേറ്റു. കോയമ്ബത്തൂര്‍ പേരൂര്‍ സ്വദേശി എം ശക്തിവേലിന്റെ മകള്‍ എസ് ഐശ്വര്യ (18)യാണ് കൊല്ലപ്പെട്ടത്. ഐശ്വര്യയും പ്രതി രതീഷും(20) പ്രണയത്തിലായിരുന്നു. എന്നാല്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ട യുവാവുമായുള്ള പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഐശ്വര്യ പ്രണയം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നാല് മാസത്തോളമായി ഐശ്വര്യ രതീഷിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. ലോക്ക്ഡൗണായതിനാല്‍ രതീഷിന് ഐശ്വര്യയെ കാണാനും സാധിച്ചില്ല. എന്നാല്‍ വെള്ളിയാഴ്ച രാത്രി 8.30യോടെ രതീഷ് ഐശ്വര്യയുടെ വീടിലെത്തുകയായിരുന്നു. ഐശ്വര്യയോട് സംസാരിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പിതാവിനൊപ്പം പെണ്‍കുട്ടി പുറത്തേക്കിറങ്ങുകയായുരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പ്രതി കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് ഐശ്വര്യയെ കുത്തുകയായിരുന്നു. നെഞ്ചിലും വയറിലുമാണ് കുത്തേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ ഐശ്വര്യ മരിക്കുകയായിരുന്നു. ശക്തിവേല്‍ ഇപ്പോഴും ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പൊലീസ് കേസെടുത്ത് പ്രതിക്കായുള്ള തിരച്ചില്‍ നടത്തി വരികയാണ്.
https://www.facebook.com/Malayalivartha























