ഉത്തര്‍പ്രദേശില്‍ ലക്‌നോ-ആഗ്ര എക്‌സ്പ്രസ്വേയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു....18 പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശില്‍ ലക്‌നോ-ആഗ്ര എക്‌സ്പ്രസ്വേയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം നടന്നത്.
ബീഹാറിലെ ധരബാംഗയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ബസ് കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസും കാറും എക്‌സ്പ്രസ്വേയില്‍നിന്ന് തെറിച്ച് താഴേക്കു പതിച്ചു.
https://www.facebook.com/Malayalivartha






















