സൂക്ഷ്മാണുക്കൾ കൂടുതൽ ശക്തിപ്രാപിച്ചിരിക്കുന്നു..!സെപ്റ്റംബറിൽ ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുമെന്ന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് പ്രഫ. കെ. ശ്രീകാന്ത് റെഡ്ഡി

കോവിഡ് വ്യാപനം കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പ് ...സെപ്റ്റംബർ ആകുന്നതോടെ ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഭീമമായ വർധനവുണ്ടാകുമെന്ന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് പ്രഫ. കെ. ശ്രീകാന്ത് റെഡ്ഡി.
ഈ ആഴ്ച ഇന്ത്യയിൽ രോഗികളുടെ എണ്ണം പത്തു ലക്ഷത്തിനു മുകളിലും മരണമടഞ്ഞവരുടെ എണ്ണം 25,000 ഉം ആയിട്ടുണ്ട്.. ഇത് അസുഖം പരത്തുന്ന സൂക്ഷ്മാണുക്കൾ കൂടുതൽ ശക്തിപ്രാപിച്ചിരിക്കുന്നുവെന്നത്തിന്റെ സൂചനയാണ് എന്ന് അദ്ദേഹം പറഞ്ഞു
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കാർഡിയോളജി വിഭാഗം മുൻ തലവനാണ് ശ്രീകാന്ത് റെഡ്ഡി. ഇന്ത്യയിലും വിദേശത്തുമായി ആരോഗ്യമേഖലയിലെ പല ഗവേഷണ സംഘങ്ങൾക്കുമൊപ്പം പങ്കെടുത്ത വ്യക്തിയാണ്.
ആളുകൾ കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ശരിയായ വിധത്തിൽ പാലിക്കാത്തതാണ് രോഗ വ്യാപനത്തിന് കാരണമാകുന്നത് . വിദശയത്തിൽ കൂടുതൽ ജാഗ്രതയും കരുതലും ആവശ്യമാണെന്ന് പ്രഫ. കെ. ശ്രീകാന്ത് റെഡ്ഡി പറഞ്ഞു
https://www.facebook.com/Malayalivartha






















