Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്ത് രാജസ്ഥാന്‍ സര്‍ക്കാര്‍; രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ സി.ബി.ഐയെ ഇറക്കി കേന്ദ്രം; ആരുടെ അനുമതിയോടെ ഫോണ്‍ ചോര്‍ത്തിയെന്ന് കേന്ദ്രം; രാജസ്ഥാനില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും പോരടിക്കുന്നു

19 JULY 2020 04:28 PM IST
മലയാളി വാര്‍ത്ത

രാജസ്ഥാനില്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിനെതിരെ കേസെടുത്താണ് ഗെഹ് ലോട്ട് സര്‍ക്കാര്‍ പ്രതികരിച്ചത്. എന്നാല്‍ അതേസമയം കേന്ദ്രമന്ത്രിയുടെ ടെലിഫോണ്‍ ചോര്‍ത്തിയ വിഷയത്തില്‍ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രത്തിന്റെ നീക്കം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇതുസംബന്ധിച്ച് സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയതായിയാണ് സൂചന. കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവ് ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തലില്‍ നിന്നുമാണ് കോണ്‍ഗ്രസിന് ബി.ജെ.പിയുടെ അട്ടിമറി നീക്കം മനസിലാക്കാന്‍ സാധിച്ചതും അതിന് തടയിടാന്‍ സാധിച്ചതും. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ അനുമതിയില്ലാതെ ഒരു കേന്ദ്രമന്ത്രിയുടെ ഫോണ്‍ ചോര്‍ത്തിയത് കടുത്ത അച്ചടക്ക നടപടിയാണ്. ഇതാണ് ഇപ്പോള്‍ കേന്ദ്രം ആയുധമാക്കുന്നത്.

കേന്ദ്രമന്ത്രി ഇടപെട്ട് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ്. മന്ത്രി രാജിവയ്ക്കണമെന്ന് കേണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം മന്ത്രിയെ പുറത്താക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും ഗജേന്ദ്ര ശെഖാവത്തിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നും അജയ് മാക്കന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെതിരെ അഴിമതി വിരുദ്ധ നിയമപ്രകാരവും കേസെടുത്തു.

രാജസ്ഥാനില്‍ സമവായം ഉണ്ടായാലും സച്ചിന്‍ പൈലറ്റിനെ മന്ത്രിസഭയില്‍ തിരിച്ചുകൊണ്ടുവരാനാവില്ലെന്ന് സൂചിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. നിയമസഭ വിളിച്ച് വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പ് കോണ്‍ഗ്രസ് തുടങ്ങി. വിമത എംഎല്‍എമാര അറസ്റ്റ് ചെയ്യാന്‍ രാജസ്ഥാന്‍ പോലീസ് സ്പീക്കറുടെ അനുമതി തേടി. അശോക് ഗലോട്ട് ഇന്നലെ ഗവര്‍ണര്‍ക്ക് കൈമാറിയത് 102 എംഎല്‍എമാരുടെ പട്ടികയാണ്. നേരിയ ഭൂരിപക്ഷമേ ഉള്ളൂ എന്ന് ഇതില്‍ നിന്ന് വ്യക്തമാകും. ഈ പട്ടികയില്‍ സഖ്യകക്ഷിയായ ബി.ടി.പിയുടെ അംഗങ്ങളും സ്വതന്ത്രരുമുണ്ട്. സര്‍ക്കാരിന്റെ സ്ഥിരതയ്ക്ക് സച്ചിന്‍ പൈലറ്റിന്റെ ഒപ്പമുള്ളവരെ കൂടി തിരിച്ചെത്തിക്കണം. 19 പേര്‍ സച്ചിനൊപ്പം ഉറച്ചു നില്‍ക്കുകയാണ്.

സച്ചിന്‍ നല്‍കിയ ഹര്‍ജിയില്‍ നാളെ രാജസ്ഥാന്‍ കോടതി സ്വീകരിക്കുന്ന നിലപാടനുസരിച്ച് നിയമസഭ വിളിച്ചു ചേര്‍ക്കും. പ്രിയങ്ക ഗാന്ധി, സച്ചിന്‍ പൈലറ്റുമായി സംസാരിക്കുന്നുണ്ട്. മുഖ്യമന്ത്രിയാക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സച്ചിന്‍ അറിയിച്ചതായാണ് വിവരം. ഉപമുഖ്യമന്ത്രിസ്ഥാനം പോലും വീണ്ടും നല്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. അശോക് ഗലോട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്. സച്ചിനൊപ്പമുള്ള എംഎല്‍എമാരെ അറസ്റ്റ് ചെയ്യാന്‍ രാജസ്ഥാന്‍ പോലീസ് സ്പീക്കറുടെ അനുമതി തേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (34 minutes ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (40 minutes ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (46 minutes ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (50 minutes ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (56 minutes ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (1 hour ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (1 hour ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (1 hour ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (1 hour ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (1 hour ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (1 hour ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (1 hour ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (2 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (2 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (2 hours ago)

Malayali Vartha Recommends