അച്ഛനെ കുറിച്ചുള്ള ഓര്‍മ പങ്കുവെച്ച് വീരപ്പന്റെ മകള്‍; കഴിഞ്ഞയാഴ്ച വിദ്യ ബിജെപിയുടെ സംസ്ഥാന നേതൃനിരയിലേക്കും എത്തി

കാടുവിറപ്പിച്ചിരുന്ന വീരപ്പന്റെ മകള്‍ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച്് കഴിഞ്ഞു. വീരപ്പന്റെ മകള്‍ ഇപ്പോള്‍ ബിജെപിയുടെ സംസ്ഥാന നേതൃനിരയിലെത്തിയിരിക്കുകയാണ്. അച്ഛനുമൊന്നിച്ചുള്ള ഓര്‍മകള്‍ ഒരുപാടില്ലെന്ന് തുറന്നു പറഞ്ഞ മകള്‍ വിദ്യ തമിഴ്‌നാട് ബിജെപി യുവജനസംഘടന വൈസ് പ്രസിഡന്റാണ്. വിദ്യ ഒരു അഭിമുഖത്തില്‍ ആണ് അച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്.
'അച്ഛന് രാഷ്ട്രീയത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. അദ്ദേഹം വാണിയാര്‍ സമൂഹത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. കര്‍ണാടകയില്‍ വനത്തിനോട് ചേര്‍ന്നുള്ള മുത്തച്ഛന്റെ വീട്ടില്‍ താമസിക്കുമ്‌ബോള്‍ അച്ഛന്‍ എന്നെ കാണാന്‍ വന്നിട്ടുണ്ട്. അന്ന് ആറോ ഏഴോ വയസാണ് എന്റെ പ്രായം. കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്‌ബോഴാണ് അച്ഛന്‍ വന്നത്. കുറച്ച് സമയം വീട്ടില്‍ നിന്നു. എന്നെ അടുത്തുവിളിച്ച്, നന്നായി പഠിക്കണം, നല്ലത് ചെയ്യണം, പഠിച്ച് ഒരു ഡോക്ടറാവണം. കഷ്ടപ്പെടുന്നവരെ സേവിക്കണം.. ഇതാണ് അച്ഛന്‍ എന്നോട് പറഞ്ഞത്.' വിദ്യ പറഞ്ഞു.
കുട്ടികള്‍ക്കുള്ള സ്‌കൂള്‍ നടത്തി വന്ന നിയമ ബിരുദധാരിയായ വിദ്യ മാസങ്ങള്‍ക്ക് മുന്‍പാണ് ബിജെപിയില്‍ അംഗത്വം എടുത്തത്. കഴിഞ്ഞയാഴ്ച വിദ്യയെ പാര്‍ട്ടി സംസ്ഥാന നേതൃനിരയിലേക്കും എത്തി. എന്‍ഡിഎ സഖ്യത്തില്‍ ഉള്‍പ്പെട്ട പിഎംകെയുടെ ഘടകകക്ഷിയായ തമിഴക വാഴ്വ്മുറൈ കക്ഷി അംഗമാണ് വിദ്യയുടെ അമ്മ മുത്തുലക്ഷ്മി.
https://www.facebook.com/Malayalivartha






















