പഠിച്ച് ഒരു ഡോക്ടറാവണം, കഷ്ടപ്പെടുന്നവരെ സേവിക്കണം എന്ന് അനുഗ്രഹിച്ചു .. അച്ഛനെ കണ്ടത് ജീവിതത്തിൽ ഒരിക്കൽ ; വീരപ്പന്റെ മകൾ വിദ്യ മനസ് തുറക്കുന്നു

ഫെബ്രുവരിയിലാണ് വീരപ്പന്റെ മൂത്ത മകളായ വിദ്യാറാണി ബിജെപിയില്‍ ചേര്‍ന്നത്. രണ്ട് വര്‍ഷത്തെ ആലോചനയ്ക്ക് ശേഷമാണ് ഈ തീരുമാനമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ തന്റെ കാമുകനെ വിവാഹം കഴിക്കുന്നതിന് എതിര്‍ക്കുന്നു എന്ന് കാണിച്ച് മാതാവ് മുത്തുലക്ഷിക്കെതിരെ ഇവര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത് മാധ്യമ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് വിദ്. അച്ഛനുമൊന്നിച്ചുള്ള ഓര്‍മകള്‍ ഒരുപാടില്ലാത്ത വിദ്യ വീരപ്പനെ ഒരു തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
കര്‍ണാടകയില്‍ വനത്തിനോട് ചേര്‍ന്നുള്ള മുത്തച്ഛന്റെ വീട്ടില്‍ താമസിക്കുമ്ബോള്‍ അച്ഛന്‍ എന്നെ കാണാന്‍ വന്നിട്ടുണ്ട്. അന്ന് ആറോ ഏഴോ വയസാണ് എന്റെ പ്രായം. കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്ബോഴാണ് അച്ഛന്‍ വന്നത്. കുറച്ച് സമയം വീട്ടില്‍ നിന്നു. എന്നെ അടുത്തുവിളിച്ച്, നന്നായി പഠിക്കണം, നല്ലത് ചെയ്യണം, പഠിച്ച് ഒരു ഡോക്ടറാവണം. കഷ്ടപ്പെടുന്നവരെ സേവിക്കണം.. ഇതാണ് അച്ഛന്‍ എന്നോട് പറഞ്ഞത്.' അച്ഛന് രാഷ്ട്രീയത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. അദ്ദേഹം വാണിയാര്‍ സമൂഹത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തു എന്നും വിദ്യ മനസ് തുറന്നു.
നിയമ ബിരുദധാരിയായ വിദ്യ മാസങ്ങള്‍ക്ക് മുന്‍പാണ് ബിജെപിയില്‍ അംഗത്വം എടുത്തത്. കഴിഞ്ഞയാഴ്ച വിദ്യയെ പാര്‍ട്ടി സംസ്ഥാന നേതൃനിരയിലേക്കും എത്തി. എന്‍ഡിഎ സഖ്യത്തില്‍ ഉള്‍പ്പെട്ട പിഎംകെയുടെ ഘടകകക്ഷിയായ തമിഴക വാഴ്വ്മുറൈ കക്ഷി അംഗമാണ് വിദ്യയുടെ അമ്മ മുത്തുലക്ഷ്മി.
https://www.facebook.com/Malayalivartha






















