ബിഹാറിലെ കിഷന്‍ഗഞ്ചില്‍ നേപ്പാള്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരു നാട്ടുകാരന് പരുക്ക്

നേപ്പാള്‍ പൊലീസ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ വെടിവയ്പ് നടത്തി. ഇന്ത്യ, നേപ്പാളുമായി ആയിരത്തി എണ്ണൂറോളം കിലോമീറ്റര്‍ അതിര്‍ത്തിയാണ് പങ്കിടുന്നത്.
ബിഹാറിലെ കിഷന്‍ഗഞ്ചിലാണ് നേപ്പാള്‍ പൊലീസ് വെടിവയ്പ്പ് നടത്തിയത്. ഒരു തദ്ദേശവാസിക്ക് പരുക്കേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുകയാണെന്ന് കിഷന്‍ഗഞ്ച് എസ്പി അറിയിച്ചു.
കഴിഞ്ഞമാസം നേപ്പാള്‍ പൊലീസിന്റെ വെടിവയ്പ്പില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















