ആം ആദ്മി എംഎല്‍എ അതിഷി, കൊവിഡ് രോഗികള്‍ക്ക് പ്ലാസ്മ നല്‍കാന്‍ സന്നദ്ധത അറിയിച്ചു

കൊവിഡ് രോഗബാധയില്‍ നിന്ന് മുക്തി നേടിയ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അതിഷി മര്‍ലേന ഗുരുതരമായി കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള രോഗികള്‍ക്ക് പ്ലാസ്മ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു.
അതിഷി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബില്യറി സയന്‍സിലെ ഡല്‍ഹി സര്‍ക്കാരിന്റെ പ്ലാസ്മ ബാങ്കിനാണ് പ്ലാസ്മ നല്‍കുന്നതെന്നും അതിഷി കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ മാനദണ്ഡങ്ങളനുസരിച്ച് പ്ലാസ്മ ദാനം ചെയ്യാന്‍ സാധിക്കുമെന്ന് അറിയിക്കുന്നതില്‍ വളരെയധികം സന്തോഷം തോന്നുന്നു.
അതിഷിയുടെ ട്വീറ്റിനെ അഭിനന്ദിച്ച്‌കൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ ട്വീറ്റുമായെത്തി. പ്ലാസ്മ ദാനം ചെയ്യാനുള്ള അതിഷിയുടെ തീരുമാനത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പിന്തുണച്ചു. ദക്ഷിണ ഡല്‍ഹിയിലെ കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് അതിഷി മര്‍ലേന. കഴിഞ്ഞ മാസമാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എഎപിയില്‍ നിന്നുള്ള മറ്റു രണ്ടു നേതാക്കളായ വിശേഷ് രവി, രാജ് കുമാര്‍ ആനന്ദ് എന്നിവര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.
രാജ്യത്തെ ആദ്യത്തെ പ്ലാസ്മ ബാങ്ക്് തുടങ്ങിയത്് ഡല്‍ഹിയിലാണ്. നേതാക്കളും ജനപ്രതിനിധികളുമൊക്കെ പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ടുവരുന്നുണ്ടെങ്കിലും സാധാരണക്കാര്‍ ഇപ്പോഴും ഈ രീതിയോട് വിമുഖത കാണിക്കുകയാണ്. പ്ലാസ്മ ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഗതാഗത സൗകര്യം ഏര്‍പ്പെടുത്താമെന്നു പറഞ്ഞിട്ടും പലരും മുന്നോട്ടുവരുന്നില്ല. കോവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഡല്‍ഹി.
https://www.facebook.com/Malayalivartha






















