കഴിഞ്ഞ 24 മണിക്കൂറിനിടെ 40,425 പേര്‍ക്കു കൂടി രോഗം; രാജ്യത്ത് പതിനൊന്ന് ലക്ഷം കടന്ന് കോവിഡ്-19 ബാധിതർ ; ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിൽ

രാജ്യത്ത് പതിനൊന്ന് ലക്ഷം കടന്ന് കോവിഡ്-19 ബാധിതർ . കഴിഞ്ഞ 24 മണിക്കൂറിനിടെ 40,425 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിക്കുകയുണ്ടായി . ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,18,043 ആയി ഉയർന്നു.
24 മണിക്കൂറിനിടെ 681 പേര്‍ക്കാണ് കോവിഡ് കാരണം ജീവന്‍ നഷ്ടമായത്. നിലവില്‍ രാജ്യത്ത് 3,90,459 സജീവ കേസുകളുണ്ട്. 7,00,087 പേര്‍ രോഗമുക്തി നേടി. 27,497 പേരാണ് ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിക്കുകയുണ്ടായി. ജൂലൈ 19 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 1,40,47,908 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിക്കുകയുണ്ടായി . ഇന്നലെ മാത്രം 2,56,039 സാമ്പിളുകളാണ് പരിശോധിച്ചത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു കഴിഞ്ഞു . 3,10,455 പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 11,854 പേര്‍ മരിച്ചു. 1,69,569 പേര്‍ രോഗമുക്തി നേടി. 1,29,032 സജീവകേസുകളാണുള്ളത്.
https://www.facebook.com/Malayalivartha






















