ആണവനിലയത്തിനു പിന്നാലെ ഇറാനിലെ വൈദ്യുതി നിലയത്തിലും വൻ സ്ഫോടനം

ഇറാനിലെ സെൻട്രൽ ഇസ്ഫാൻ പ്രവിശ്യയിലെ വൈദ്യുതി നിലയത്തിൽ ബോംബ് സ്ഫോടനമുണ്ടായതായി റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രിയിലാണ് സ്ഫോടനം നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിക്കുന്നത്.
അതേസമയം, സ്ഫോടനം നിലയത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് നിലവിൽ പുറത്തുവരുന്ന വിവരം. കേടുപാടുകൾ സംഭവിച്ച ഉപകരണങ്ങളുടെ തകരാർ പരിഹരിച്ചെന്നും അധികൃതർ അറിയിച്ചു.
ഇറാനിലെ തന്നെ നാതൻസ് ആണവനിലയത്തിൽ വൻ സ്ഫോടനമുണ്ടായി ദിവസങ്ങൾക്കിപ്പുറമാണ് വൈദ്യുതി നിലയത്തിലും സ്ഫോടനമുണ്ടാകുന്നത്. അതേസമയം ആരാണ് സ്ഫോടനത്തിനു പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















